സു​ര​ക്ഷി​ത യാ​ത്ര​ക്കാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് 1800 കി.​മീ സൈ​ക്കി​ൾ പാ​ത

ദോ​ഹ: റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം നി​ർ​മി​ച്ച​ത് 1,808 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള കാ​ൽ​ന​ട, സൈ​ക്കി​ൾ പാ​ത​ക​ൾ. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ ഇ​ത്ര​യും കൂ​ടു​ത​ൽ സൈ​ക്കി​ൽ പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ രീ​തി​യി​ൽ ന​ട​ത്ത​വും സൈ​ക്ലി​ങ്ങും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പാ​ത​ക​ൾ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര​മാ​യ സ​ഞ്ചാ​ര സം​വി​ധാ​നം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൈ​ക്കി​ൾ പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഹൈ​വേ​ക​ൾ, പ്ര​ധാ​ന റോ​ഡു​ക​ൾ, മ​റ്റ് പ്രാ​ദേ​ശി​ക റോ​ഡു​ക​ൾ എ​ന്നി​വ​യു​മാ​യി ഈ ​പാ​ത​ക​ളെ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡു​ക​ളെ പൂ​ർ​ണ​മാ​യും കാ​ൽ​ന​ട -സൈ​ക്കി​ൾ പാ​ത​ക​ളു​മാ​യി വേ​ർ​തി​രി​ച്ച്, കൃ​ത്യ​മാ​യ അ​ക​ല​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും ത​ട​സ്സ​മി​ല്ലാ​തെ സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ര​ണ്ട് രീ​തി​യി​ലു​ള്ള പാ​ത​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ സൈ​ക്കി​ൾ പാ​ത​ക​ളും കാ​ൽ​ന​ട പാ​ത​ക​ളും ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 1800 km of cycle paths completed for safe travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.