Posted On
date_range Updated On
date_range മസ്ദ 3ന് വേൾഡ് കാർ ഡിസൈൻ പുരസ്കാരം
മസ്കത്ത്: ഇൗ വർഷത്തെ വേൾഡ് കാർ അവാർഡ് ദാന ചടങ്ങിൽ മസ്ദക്ക് അംഗീകാരം. മസ്ദയുടെ മൂന്നാം തലമുറ വാഹനത്തിന് പുതുമയുള്ള രൂപകൽപനക്കും സാേങ്കതികതക്കുമുള്ള വേൾഡ് കാർ ഡിസൈൻ ഒാഫ് ദി ഇയർ പുരസ്കാരമാണ് ലഭിച്ചത്. ഇത് രണ്ടാം വർഷമാണ് മസ്ദക്ക് ഇൗ പുരസ്കാരം ലഭിക്കുന്നത്. 2016ൽ മസ്ദയുടെ എം.എക്സ് അഞ്ച് എന്ന മോഡലിന് ഇൗ അവാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി ആഗോള ആേട്ടാമോട്ടീവ് രംഗത്തെ മുൻ നിര പുരസ്കാരങ്ങളിൽ ഒന്നായാണ് വേൾഡ് കാർ അവാർഡുകളെ പരിഗണിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 86 മാധ്യമ പ്രവർത്തകരാണ് അവാർഡ് നിർണയ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. മസ്ദയുടെ ‘സോൾ ഒാഫ് ദി മിഷൻ’ ആശയത്തിലുള്ള രൂപകൽപനയാണ് മസ്ദ മൂന്നും സ്പോർട്സ്വാഗൺ മോഡലും രൂപകൽപന ചെയ്തിരിക്കുന്നത്. ഒമാനിലെ ടൗവൽ ആേട്ടാസെൻറർ ഷോറൂമുകളിൽ മസ്ദ മൂന്ന് ടെസ്റ്റ് ഡ്രൈവിന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.