Representational Image
Posted On
date_range Updated On
date_range വാഹന മോഷണം; മൂന്നുപേർ പിടിയിൽ
മസ്കത്ത്: സ്കൂൾ ബസും വാഹനവും മോഷ്ടിച്ച സംഭവത്തിൽ വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് മൂന്നു സ്വദേശി പൗരൻമാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും സ്കൂൾ ബസും മോഷ്ടിച്ച് സ്പെയർ പാർട്സും സ്ക്രാപ്പുമായി വിൽപന നടത്തുന്നതിന് ഒരു ഫാമിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടുന്നത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.