Posted On
date_range Updated On
date_range വാഹന മോഷണം; മൂന്നുപേർ പിടിയിൽ
മസ്കത്ത്: നാശനഷ്ടങ്ങൾ വരുത്തുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ മസ്കത്ത് ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അൽ ഖൂദിലാണ് സംഭവം.
സീബ് വിലായത്തിലെ സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ പിന്തുണയോടെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.