Posted On
date_range Updated On
date_range വ്യാജ ഒമാനി റിയാലുമായി രണ്ടുപേർ പിടിയിൽ
മസ്കത്ത്: വ്യാജ ഒമാനി റിയാലുമായി രണ്ടുപേർ പിടിയിലായി. സ്വദേശികളാണ് അറസ്റ്റിലായത്. ഇബ്രിയിൽനിന്നും യൻകലിൽനിന്നുമാണ് ഇവർ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പൊലീസിെൻറ നേതൃത്വത്തിലുള്ള കുറ്റാന്വേഷണ വിഭാഗത്തിെൻറ വലയിലാണ് പ്രതികൾ കുടുങ്ങിയത്. യൻകലിൽനിന്ന് അറസ്റ്റിലായ ആളിൽനിന്ന് 3000 റിയാൽ മൂല്യമുള്ള 50 റിയാലിെൻറ വ്യാജ കറൻസികൾ പിടിച്ചെടുത്തു.
പിടിയിലായവരെ നിയമ നടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.