സായിഖ് - ഹഫീത് റോഡിൽ ഗതാഗത നിയന്ത്രണം
ഏർപ്പെടുത്തിയപ്പോൾ
Posted On
date_range Updated On
date_range സായിഖ്-ഹഫീത് റോഡിൽ ഗതാഗത നിയന്ത്രണം
മസ്കത്ത്: ഒമാൻ- യു.എ.ഇ റെയിൽ പാത പദ്ധതിയുടെ പ്രവൃത്തിയുടെ ഭാഗമായി അൽ ബുറൈമി ഗവർണറേറ്റിലെ സായിഖ് പാസിലെ സായിഖ് - ഹഫീത് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത- വാർത്താവിനിമയ- വിവര സാങ്കേതിക വിദ്യ മന്ത്രാലയം അറിയിച്ചു. ഈ ഭാഗത്ത് ട്രക്കുകൾ പുർണമായും ക്വാറീസ്റോഡ് ഉപയോപ്പെടുത്തണമെന്നും മേഖലയിൽ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ഡ്രൈവർമാർ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.