Posted On
date_range Updated On
date_range മോഷണം: സുഹാറിൽ രണ്ട് പ്രവാസികൾ പിടിയിൽ
സുഹാർ: സുഹാർ വിലായത്തിലെ നിരവധി ഫാമുകളിൽനിന്ന് മോഷണം നടത്തിയതിന് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ഫാമുകളിലെ ജലവിതരണ കേന്ദ്രങ്ങളിൽനിന്നും വൈദ്യുത കേബിളുകളും വയറുകളും ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. ഏഷ്യൻ വംശജരായ പ്രതികളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.