Posted On
date_range Updated On
date_range വിമാന നിരക്ക് വർധന പിൻവലിക്കണം –സലാല കെ.എം.സി.സി
സലാല: പ്രവാസികളെ അവസരം മുതലെടുത്ത് പിഴിയാനുള്ള എയർ ഇന്ത്യയുടെ ശ്രമം സർക്കാർ ഇടപെട്ട് തടയണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു. വിമാന സർവിസ് പരിമിതമായതിനാൽ കൃത്യസമയത്ത് എത്താൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥ നേരിടുമ്പോഴാണ് കിട്ടുന്ന ഒരു ടിക്കറ്റിന് ലക്ഷത്തിനടുത്ത് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇത് പ്രവാസികളോടുള്ള ക്രൂരതയാണ്. കൂടുതൽ സർവിസ് അനുവദിച്ച് വിമാന ചാർജ് വർധന ഒഴിവാക്കി പ്രവാസികളെ സഹായിക്കാൻ കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും സലാല കെ.എം.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.