Posted On
date_range Updated On
date_range മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ഫണ്ട് കൈമാറി
മസ്കത്ത്: പ്രളയക്കെടുതിയിൽപെട്ടവരെ സഹായിക്കാനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ച ദുരിതാശ്വാസ ഫണ്ടിലേക്കുള്ള മസ്കത്ത് കേന്ദ്ര കമ്മിറ്റിയുടെ ആദ്യ വിഹിതം കൈമാറി. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ ഉസ്താദിന് സെക്രട്ടറി ഷാജഹാൻ തളിപ്പറമ്പ് കൈമാറി.
എസ്.വൈ.എസ് സ്റ്റേറ്റ് കമ്മിറ്റിയംഗം സി.കെ.കെ. മാണിയൂർ, ഇബ്രാഹിം ദാരിമി, അബ്ദുല്ല മാണിയൂർ, മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി കെ.കെ. റഫീഖ്, ട്രഷറർ നൗഷാദ് മാഹി, ഓർഗനൈസിങ് സെക്രട്ടറി ശുഐബ് പാപിനിേശ്ശരി, ആക്ടിങ് പ്രസിഡൻറ് റഫീഖ് ചെങ്ങളായി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.