മസ്കത്ത്: ഒക്ടോബറിൽ ഒാഹരി വിപണിയിലെ മൊത്തം വ്യാപാരമൂല്യം ഇടിഞ്ഞതായി കണക്കുകൾ. മൊത്തം 40.2 ദശലക്ഷം റിയാലിെൻറ വ്യാപാരമാണ് ഒക്ടോബറിൽ നടന്നത്. സെപ്റ്റംബറിൽ 48.9 ദശലക്ഷം റിയാൽ ആയിരുന്നു വ്യാപാരം. 17.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. വിപണിവില അടിസ്ഥാനമാക്കിയുള്ള ജി.ഡി.പിയുടെ (നോമിനൽ ജി.ഡി.പി) വളർച്ച, രാജ്യത്തിെൻറ വരുമാനവർധന, വിദേശ വ്യാപാരത്തിലെ വർധന തുടങ്ങി സാമ്പത്തിക വളർച്ച പ്രകടമാക്കുന്ന കണക്കുകൾക്കിടയിലാണ് ഒാഹരിവിപണിയിലെ വ്യാപാരമൂല്യം ഇടിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ദേശീയ സമ്പദ്ഘടനയുടെ മികച്ച പ്രകടനത്തിന് ഒപ്പം വർഷത്തിെൻറ മൂന്നാം പാദത്തിൽ നിരവധി മുൻനിര കമ്പനികളും മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടതും. ആസ്തിമൂല്യം കണക്കിലെടുക്കുേമ്പാൾ ഒാഹരി വിപണിയിലെ വലിയ കമ്പനിയായ ബാങ്ക് മസ്കത്തിെൻറ ഒമ്പതുമാസത്തെ അറ്റാദായം 130.2 ദശലക്ഷം റിയാലിൽനിന്ന് 134.7 ദശലക്ഷം റിയാലായി വർധിച്ചു. ബാങ്ക് ദോഫാറിെൻറ അറ്റാദായമാകെട്ട 33.9 ദശലക്ഷം റിയാലിൽനിന്ന് 35 ദശലക്ഷം റിയാലായി ഉയർന്നു. ഒമാൻ ടെൽ ഇതുവരെ പ്രവർത്തനഫലം പ്രഖ്യാപിച്ചിട്ടില്ല.
ഒാഹരിവിപണിയിലെ മൊത്തം വ്യാപാരമൂല്യത്തിലും എണ്ണത്തിലും ഇൗ വർഷം വലിയ ചാഞ്ചാട്ടങ്ങൾ പ്രകടമാണ്. മെയിലാണ് ഏറ്റവും ഉയർന്ന മൂല്യത്തിൽ വ്യാപാരം നടന്നത്, 154.9 ദശലക്ഷം റിയാൽ. ഏപ്രിലിലെ 25.5 ദശലക്ഷം റിയാലാണ് ഏറ്റവും കുറവ്. ഒാഹരി സൂചികയിൽ ഒക്ടോബറിൽ 2.6 ശതമാനത്തിെൻറ കുറവുമുണ്ടായി. 4422 പോയൻറിലാണ് ഒക്ടോബർ അവസാനം എം.എസ്.എം 30 സൂചിക വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റിൽ 82 പോയൻറും സെപ്റ്റംബറിൽ 124 പോയൻറും വർധിച്ച ശേഷമാണ് സൂചിക ഒക്ടോബറിൽ 120 പോയൻറ് നഷ്ടം രേഖപ്പെടുത്തിയത്. വ്യവസായ സൂചികയിലാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്. സേവന മേഖലയും ശരീഅ വിപണി സൂചികയും ധനകാര്യ മേഖലയുമാണ് നഷ്ടത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞമാസം 12 ഒാഹരികളുടെ വില വർധിച്ചപ്പോൾ 48 എണ്ണത്തിേൻറത് കുറഞ്ഞു. ദോഫാർ ഇൻഷുറൻസ് ഒാഹരി, സുഹാർ പവർ, ഒമാൻ-ഖത്തർ ഇൻഷുറൻസ്, അൽഇസ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ വില വർധിച്ചപ്പോൾ അറേബ്യൻ ഫാൽക്കൺ ഇൻഷുറൻസ്, മസ്കത്ത് ഗ്യാസസ്, അൽ അൻവാർ ഹോൾഡിങ് തുടങ്ങിയ കമ്പനികളുടെ വിലയിൽ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.