അല്‍സീബ് ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷികം

മസ്കത്ത്: അല്‍സീബ് ഇന്ത്യന്‍ സ്കൂളിന്‍െറ 15ാമത് വാര്‍ഷികാഘോഷം വര്‍ണശബളമായ പരിപാടികളോടെ നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കുനൂസ് ഒമാന്‍ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ അബ്ദുല്ലാഹ് അല്‍ റവാസ് മുഖ്യാതിഥിയും സ്കൂളിന്‍െറ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.സി.കെ. അഞ്ചന്‍ വിശിഷ്ടാതിഥിയുമായിരുന്നു. എസ്.എം.സി പ്രസിഡന്‍റ് രവി ജയന്തി, മറ്റ് എസ്.എം.സി അംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരും വാര്‍ഷിക പരിപാടിയുടെ ഭാഗമായി. ഒമാന്‍െറയും ഇന്ത്യയുടെയും ദേശീയഗാനാലാപനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അതിഥികള്‍ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രിന്‍സിപ്പല്‍മാരായ ഷൈനി റോയി, ചന്ദ്രവതി വിഷ്ണു എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 
കെ.ജി ഒന്ന്, കെ.ജി രണ്ട് വിദ്യാര്‍ഥികളുടെ നൃത്തനാടകത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്. തീം ഡാന്‍സ്, സംഗീത പരിപാടി, നാടകം തുടങ്ങിയവയും നടന്നു. വിദ്യാര്‍ഥി പ്രതിനിധികളായ ഗോപിക ഗോകുല്‍ സ്വാഗതവും അലന്‍ അനു ജേക്കബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - School Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.