മസ്കത്ത്: കാപിറ്റൽ ഏരിയയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലെ പുതിയ പ്രവേശനത്തിനുള്ള അപേ ക്ഷ ഫോറം ഞായറാഴ്ച മുതൽ ഇന്ത്യൻ സ്കൂളുകളിൽ സ്വീകരിച്ചുതുടങ്ങും. ഒാൺലൈൻ അപേക്ഷയുടെ പ്രിൻറൗെട്ടടുത്ത് കുട്ടിയുടെ വിസ പേജ് ഉൾപ്പെടെയുള്ള പാസ്പോർട്ട് കോപ്പിയും രക്ഷിത ാവിെൻറ െറസിഡൻറ് കാർഡ് കോപ്പി സഹിതമാണ് സ്കൂളുകളിൽ സമർപ്പിക്കേണ്ടത്. എന്നാൽ, പുതുതായി ആരംഭിക്കുന്ന ഇന്ത്യൻ സ്കൂൾ ബോഷറിൽ അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമുണ്ടാകില്ല. 15 റിയാലാണ് അപേക്ഷ ഫീസ് ഇനത്തിൽ ഇൗടാക്കുന്നത്. ഒരു കുട്ടിക്ക് വേണ്ടി ഒരു അപേക്ഷ മാത്രമാണ് സമർപ്പിക്കാനാവുക. സഹോദരങ്ങൾ പഠിക്കുന്നുണ്ടെങ്കിൽ പുതിയ അപേക്ഷകർ അതേ സ്കൂളിന് മുൻഗണന നൽകുകയും ഒന്നാം ചോയ്സിൽ ഉൾപ്പെടുത്തുകയും വേണം. ഒാൺലൈൻ അപേക്ഷകളിൽ തിരുത്തുകൾ ആവശ്യമാണെങ്കിൽ സ്കൂളുകളിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തലുകൾ നടത്തണം. പിന്നീടുള്ള തിരുത്തലുകൾ അംഗീകരിക്കപ്പെടുന്നതല്ല.
സ്കൂൾ വെബ്സൈറ്റിൽ നൽകിയ സീറ്റൊഴിവ് വിവരമനുസരിച്ച് ഏറ്റവും കൂടുതൽ സീറ്റുള്ളത് കെ.ജി വണിലാണ്. ഏറ്റവും കൂടുതൽ അപേക്ഷകർ വരാനുള്ളതും കെ.ജി ഒന്നിലേക്കു തന്നെയാണ്. നിലവിൽ മൊത്തം1693 സീറ്റുകളാണ് കെ.ജി വണിലുള്ളത്. മസ്കത്ത് സ്കൂളിലാണ് കെ.ജി വണിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ളത്, 315 എണ്ണം. കഴിഞ്ഞ വർഷേത്തക്കാൾ ഏറെ കുറവാണിത്. കഴിഞ്ഞ വർഷം മസ്കത്ത്, ദാർസൈത്ത്, വാദീ കബീർ, സീബ് എന്നിവിടങ്ങളിൽ ഷിഫ്റ്റുണ്ടായിരുന്നു. അതോടൊപ്പം ബോഷർ സ്കൂളിെൻറ ഫീഡർ സ്കൂളായ ഇന്ത്യൻ സ്കൂൾ മസ്കത്ത് അൽ ഗൂബ്രയിലും സീറ്റുണ്ടായിരുന്നു. 200ലധികം സീറ്റുകൾ ഇങ്ങനെ ഉണ്ടായിരുന്നു. അതിനാൽ, ഇൗ വർഷം കെ.ജി വണിൽ സീറ്റുകളിൽ നല്ല കുറവാണുള്ളത്. കൂടുതൽ അപേക്ഷകൾ വരുകയാണെങ്കിൽ ബോഷർ സ്കൂളിൽ കൂടുതൽ അഡ്മിഷൻ നൽകിയും ഷിഫ്റ്റ് വീണ്ടും തുടങ്ങിയും പ്രശ്നം പരിഹരിക്കേണ്ടി വരും.
3500ലധികം കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുള്ള ബോഷർ സ്കൂളിലെ കെ.ജി ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് 756 സീറ്റൊഴിവുകൾ മാത്രമാണ് കാണിക്കുന്നത്്. ഏറ്റവും കൂടുതൽ സീറ്റുകൾ ആവശ്യമുള്ള കെ.ജി വണിലേക്ക് 288 ഒഴിവുകളാണുള്ളത്. കെ.ജി ഒന്ന് കഴിഞ്ഞാൽ കൂടുതൽ സീറ്റുകൾ ആവശ്യമായി വരുന്ന ഒന്നാം ക്ലാസിൽ 416 സീറ്റുകളാണുള്ളത്. ഇത് സ്വകാര്യ നഴ്സറി സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കും. ബോഷർ സ്കൂളിൽ 211 സീറ്റുകളുണ്ട്. സീബ് ഇന്ത്യൻ സ്കൂളിൽ കെ.ജി ഒന്നിൽ 300ഉം കെ.ജി രണ്ടിൽ 200ഉം ഒന്നാംക്ലാസിൽ 100ഉം സീറ്റൊഴിവുകളുണ്ട്. കെ.ജി രണ്ടിൽ ഏറ്റവും സീറ്റൊഴിവുകളുള്ള സ്കൂളും സീബ് ഇന്ത്യൻ സ്കൂളാണ്. എന്നാൽ, അപേക്ഷ നൽകുന്ന എല്ലാവർക്കും സീറ്റ് നൽകുമെന്നാണ് ബോർഡ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.