സ​ലാ​ല വി​മാ​ന​ത്താ​വ​ളം

അന്താരാഷ്ട്ര പുരസ്കാര നിറവിൽ സലാല വിമാനത്താവളം

മ​സ്ക​ത്ത്​: എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (എ.​സി.​ഐ) ര​ണ്ട്​ അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ​ സ​ലാ​ല വി​മാ​ന​ത്താ​വ​ളം നേ​ടി. പ്ര​തി​വ​ർ​ഷം ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ൽ താ​ഴെ യാ​ത്ര​ക്കാ​രു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ല്ല സേ​വ​നം ന​ൽ​കു​ന്ന മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​പോ​ർ​ട്ടി​നു​ള്ള പു​ര​സ്കാ​ര​മാ​ണ്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്​ നേ​ടി​യ ഒ​രു അ​വാ​ർ​ഡ്. കോ​വി​ഡ്​ സ​മ​യ​ത്ത്​ ന​ട​പ്പാ​ക്കി​യ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ര​ണ്ടാ​മ​ത്തെ അ​വാ​ർ​ഡ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ്​ എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ വി​ല​യി​രു​ത്താ​ൻ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് എ.​സി.​ഐ വാ​ർ​ഷി​ക വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​റു​ണ്ട്

Tags:    
News Summary - Salalah Airport wins International Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.