Posted On
date_range Updated On
date_range സേഫ് ലൈൻ ട്രേഡിങ് റൂവിയിൽ പ്രവർത്തനം ആരംഭിച്ചു
മസ്‌കത്ത്: ഇലക്ട്രിക്കൽ രംഗത്തെ പ്രമുഖ സ്ഥാപനമായ സേഫ് ലൈൻ ഗ്രൂപ് ഓഫ് കമ്പനിയുടെ പുതിയ ഷോറൂം റൂവി ഹോണ്ട റോഡിൽ പ്രവർത്തനം ആരംഭിച്ചു.
എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്വിച്ച് ഗിയർ, ലൈറ്റിങ് പ്രൊട്ടക്ഷൻ സിസ്റ്റംസ്, എം.ഇ.പി സർവിസുകൾ, എച്ച്.വി.എ.സി സർവിസുകൾ തുടങ്ങിയ ഇലക്ട്രിക്കൽ സാധനങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഇലക്ട്രിക്കൽ ഓട്ടോമേഷൻ രംഗത്തെ അന്താരാഷ്ട്ര ബ്രാൻഡായ എ.ബി.ബിയുടെ ഒമാനിലെ അംഗീകൃത ഡീലറാണ് സേഫ് ലൈൻ.
ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് വടക്കൻ ശർഖിയ ഗവർണറേറ്റ് ചെയർമാൻ മുഹമ്മദ് നാസർ അൽ മസ്‌കരി ഷോ റൂമിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സേഫ്‌ലൈൻ മാനേജിങ് ഡയറക്ടർ അബ്ബാസ് കെ.വി, എക്‌സിക്യുട്ടിവ് ഡയറക്ടർ ആദിൽ അബ്ബാസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.