റുസ്താഖ് മലയാളീസ് നടത്തിയ ആരോഗ്യ പ്രവർത്തകർക്കുള്ള ഓണക്കോടി വിതരണം
Posted On
date_range Updated On
date_range വേറിട്ട ഓണാഘോഷവുമായി റുസ്താഖ് മലയാളീസ്
മസ്കത്ത്: റുസ്താഖ് മലയാളീസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഓണാഘോഷത്തിെൻറ ഭാഗമായാണ് 'ആഘോഷങ്ങളില്ലാതെ ആദരവോടെ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഇതിെൻറ ഭാഗമായി റുസ്താഖിലെ 115 ഓളം നഴ്സുമാർക്ക് ഓണക്കോടികൾ നൽകി. നിഷ അനിൽ, അനു തോമസ് എന്നിവര്‍ക്ക് ഓണപ്പുടവ നല്കി റുസ്താഖ് മലയാളീസ് സെക്രട്ടറി കുമാർ കൊട്ടാരക്കര, പ്രസിഡന്റ് പ്രദീപ് നന്ദനം എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സ് രമ്യയുടെ അനുസ്മരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.