മസ്കത്ത്: ഗ്രാമീണ തീരദേശ വനിത ഫോറത്തിന്റെ രണ്ടാം പതിപ്പിന് സുഹാറിൽ തുടക്കമായി. വാലി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബുസൈദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസാണ് ഫോറം സംഘടിപ്പിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ വികസനത്തിൽ മന്ത്രാലയത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഗ്രാമീണ വികസന വകുപ്പ് മേധാവി എൻജനീയർ ഖൽദ ബിൻത് മുഹമ്മദ് അൽ ഷിസാവിയ പറഞ്ഞു.
ഗ്രാമീണ സ്ത്രീകൾക്ക് സഹായകമായ 14 പദ്ധതികൾ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ടെന്നും ഇതിൽ 500 സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തേനീച്ച വളർത്തൽ, ഹരിതഗൃഹ കൃഷി, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, ഗ്രാമീണ സ്ത്രീകളുടെ ഉൽപന്നങ്ങൾ വികസിപ്പിക്കൽ തുടങ്ങിയ മേഖലകളാണ് പദ്ധതികളിൽ വരുന്നത്. കഴിഞ്ഞ വർഷം ഗ്രാമവികസന വകുപ്പ് ഗ്രാമീണ സ്ത്രീകളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 34 പ്രദർശനങ്ങൾ, 69 പരിശീലന ശിൽപശാലകൾ തുടങ്ങിയവ നടത്തിയിട്ടുണ്ടെന്ന് അഖൽദ ബിൻത് മുഹമ്മദ് അൽ ഷിസാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.