Posted On
date_range Updated On
date_range മബേല സൗത്തില്‍ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചു
മസ്കത്ത്: അറ്റകുറ്റപ്പണികള്‍ക്കായി മസ്കത്ത് ഗവര്‍ണറേറ്റിലെ മബേല സൗത്തില്‍ പബ്ലിക് അഫയേഴ്സ് ബില്‍ഡിങ്ങിന് സമീപത്തെ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.