മഴവില്ലഴകായി ഓണം, ഈദ് സാംസ്കാരിക സായാഹ്നം

സലാല: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഐ.എസ്.സി മലയാള വിഭാഗം  ക്ളബ് അങ്കണത്തില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണം, ഈദ് സാംസ്കാരിക സായാഹ്നം പരിപാടികളുടെ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. താലപ്പൊലിയും  കേരളീയ കലാരൂപങ്ങളും നിറഞ്ഞ ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ചലച്ചിത്ര താരം ജഗദീഷ് സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. സിനിമ ഹാസ്യതാരങ്ങളായ ഷൈജു, നെല്‍സണ്‍ എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ, സംഗീത സംവിധായികയും പ്രശസ്ത ഗായികയുമായ സൗമ്യ സനാതന്‍െറ സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന് പൊലിമയേകി. നിര്‍മാതാവും സംവിധായകനുമായ റെജി പ്രഭാകര്‍ വിശിഷ്ടാതിഥിയായി. സലാലയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച സംഘഗാനം, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ്, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.  സോഷ്യല്‍ ക്ളബ് മലയാള  വിഭാഗത്തിന്‍െറ കഴിഞ്ഞ  20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട്  മുന്‍ കണ്‍വീനര്‍ സുരേഷ്  മേനോന്‍  നടത്തിയ അവതരണം നവ്യാനുഭവമായി. മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് ആശംസകള്‍ നേര്‍ന്നു, ഐ.എസ്.സി നിരീക്ഷകന്‍ മനോജ് കുമാര്‍, മുഖ്യരക്ഷാധികാരി സനാതനന്‍, രക്ഷാധികാരികളായ യു.പി. ശശീന്ദ്രന്‍, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. കോ. കണ്‍വീനര്‍ അനില്‍ ബാബു, ട്രഷറര്‍ സുബ്രന്‍,  എക്സിക്യൂട്ടിവ് അംഗങ്ങളായ ബഷീര്‍ ചാലിശ്ശേരി, ഷാജ് ലക്ഷ്മണ്‍, മുന്‍ കണ്‍വീനര്‍ സി.പി. സുരേന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ കാച്ചിലോടി സ്വാഗതം പറഞ്ഞു. 
 

Tags:    
News Summary - onam and eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.