ഭാരതീയ വിദ്യാഭവന് കീഴിലുള്ള സ്കൂള്‍  പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശം

മസ്കത്ത്: ഭാരതീയ വിദ്യാഭവന് കീഴില്‍ അസൈബയിലെ മോഡണ്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നിര്‍ദേശം. മലയാളികളടക്കം ആയിരത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളുടെ ഭാവിയെ കുറിച്ച ആശങ്കയിലാണ് രക്ഷാകര്‍ത്താക്കള്‍. 
സി.ബി.എസ്.ഇ ഇന്‍റര്‍നാഷനല്‍ കരിക്കുലത്തിലുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുകാട്ടിയാണ് സര്‍ക്കുലര്‍. കഴിഞ്ഞ 11നാണ് സ്കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. 
സി.ബി.എസ്.ഇ ഇന്‍റര്‍നാഷനല്‍ കരിക്കുലത്തില്‍ അധ്യാപനം തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ യുമായി വിദ്യാഭ്യാസ മന്ത്രാലയത്തെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ളെന്ന് സര്‍ക്കുലറില്‍ പറയുന്നു. 
വാദികബീര്‍ ഇന്ത്യന്‍ സ്കൂളിന്‍െറ ശാഖ നിലവിലെ കാമ്പസില്‍ ആരംഭിക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടുന്നത് അടക്കം ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. 
അന്താരാഷ്ട്ര കരിക്കുലം പിന്തുടരാത്തതാണ് സ്കൂളിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശത്തിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് പറഞ്ഞു. ദേശീയതലത്തിലുള്ള സിലബസാണ് സ്കൂള്‍ പിന്തുടരുന്നത്. സ്കൂളിന്‍െറ ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ അറിവുള്ളതാണ്. 
ദേശീയ സിലബസ് പിന്തുടരുന്നതിനാലാണ് സ്കൂള്‍ പൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
 കഴിഞ്ഞ ദിവസം രാവിലെ ഏതാനും രക്ഷിതാക്കള്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് കാട്ടി വൈസ്പ്രിന്‍സിപ്പലിനെ സന്ദര്‍ശിച്ചിരുന്നു. 
വിഷയത്തില്‍ ഇടപെടണമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്.
 അതേസമയം, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡുമായി സഹകരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.