ബര്‍കയില്‍ സമൂഹവിവാഹം സംഘടിപ്പിച്ചു

മസ്കത്ത്: വിദേശികളെയും ഉള്‍ക്കൊള്ളിച്ച് ബര്‍ക്കയില്‍ സമൂഹവിവാഹം. ബര്‍കയില്‍ ആദ്യമായാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. സമൂഹവിവാഹത്തിന്‍െറ ചെലവുകള്‍ പ്രദേശത്തെ ബിസിനസുകാരാണ് വഹിച്ചത്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വധൂവരന്മാരും ചടങ്ങില്‍ വിവാഹിതരായി. വധുക്കള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കിയിരുന്നു. ബര്‍കയിലെയും പരിസരപ്രദേശങ്ങളിലെയും പ്രമുഖരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ ഓരോ വര്‍ഷവും രണ്ട് സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായി സംഘാടകര്‍ അറിയിച്ചു. വിവാഹ ചടങ്ങുകള്‍ ലളിതവും ചെലവ് ചുരുക്കുന്നതുമാക്കുന്നതിന്‍െറ ഭാഗമായാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.