മസ്കത്ത്: ഒക്ടോബർ ഒന്നിന് ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത് പ്രകാരം ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് കുറഞ്ഞത് ഒരു മാസത്തെയെങ്കിലും േകാവിഡ് ചികിത്സക്കുള്ള ചെലവ് വഹിക്കാവുന്ന തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ലാപ്ടോപ് അടക്കം ഒരു ഹാൻഡ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക. സുരക്ഷ പരിശോധന സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായാണിത്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക് വിധേയരാകണം. 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്.
നിലവിൽ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ പെർമിറ്റോടെ മാത്രമാണ് രാജ്യത്തേക്ക് വരാൻ സാധിക്കുകയുള്ളൂ. തൊഴിലുടമ വഴിയോ ദേശീയ വിമാന കമ്പനികൾ മുഖേനയോ ഇൗ പെർമിറ്റിന് അപേക്ഷിക്കാം. 180 ദിവസത്തിന് മുകളിൽ രാജ്യത്തിന് പുറത്തായിരുന്ന റസിഡൻറ് വിസയിലുള്ളവർ സ്പോൺസറുടെ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാർ താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്തതിെൻറ രേഖകൾ കാണിക്കണം. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനുള്ള ചെലവും വഹിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.