ച​പ്പു​ച​വ​റു​ക​ൾ ഇ​നി റോ​ഡി​ലി​ട​രു​ത്​;  പി​ടി​ക്ക​പ്പെ​ട്ടാ​ൽ പോ​ക്ക​റ്റ്​ കാ​ലി​യാ​കും

മസ്കത്ത്: ശീതളപാനീയങ്ങളുടെ കുപ്പികളും ഭക്ഷണസാധനങ്ങളുടെ പാക്കറ്റും മറ്റുമെല്ലാം റോഡിൽ വലിച്ചെറിയുന്നത് ശീലമാക്കിയവരുടെ ശ്രദ്ധക്ക്. മസ്കത്ത് നഗരസഭ ജീവനക്കാരുടെ പിടിയിൽപെട്ടാൽ പോക്കറ്റ് കാലിയായേക്കും. നഗരശുചിത്വം ഉറപ്പാക്കുന്നതി​െൻറ ഭാഗമായി പൊതുനിരത്തിൽ ചപ്പുചവറുകൾ ഇടുന്നവർക്കുള്ള പിഴസംഖ്യ ആയിരം റിയാലായി ഉയർത്താൻ മസ്കത്ത് നഗരസഭ  തീരുമാനിച്ചു. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം പിഴസംഖ്യ ഇരട്ടിയാകും. ഇൗ മാസം 16നാണ് പിഴ വർധിപ്പിക്കാൻ നഗരസഭ ഉത്തരവിട്ടത്. ഉത്തരവ് പുറത്തിറങ്ങി ഒരുമാസത്തിന് ശേഷമാകും വർധിപ്പിച്ച പിഴ പ്രാബല്യത്തിൽ വരുക. നിലവിൽ ഇരുനൂറ് റിയാലാണ് റോഡുകളിലും മറ്റും ചപ്പുചവറുകളും മറ്റും റോഡിലിടുന്നവർക്കുള്ള  പിഴത്തുക. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ അഞ്ഞൂറ് റിയാലായി ഉയരും. 
   പുതിയ നിയമഭേദഗതിയിൽ പൊതുനിരത്തിന് പുറമെ വാദികളിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നവരിൽനിന്ന് ആയിരം റിയാൽ പിഴ ചുമത്തും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വെവ്വേറെയാകും പിഴ ചുമത്തുക.  ഇട്ട സാധനങ്ങൾ നീക്കുന്നതിനായി 24 മണിക്കൂർ സമയവും അനുവദിക്കുമെന്ന് നഗരസഭ വക്താവ് പറഞ്ഞു. പ്രത്യേകം നിശ്ചയിച്ച സ്ഥലത്തേക്ക് ആകണം ഇത് നീക്കേണ്ടത്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാലായിരിക്കും പിഴ. അഴുക്കുവെള്ളം പ്രത്യേകം നിർദേശിക്കാത്ത സ്ഥലത്ത് തുറന്നുവിട്ടാൽ 200 റിയാൽ പിഴ നൽകണം.  
നഗരസഭയുടെ മാലിന്യ കണ്ടെയ്നറി​െൻറ സ്ഥാനം  നഗരസഭയുടെ അനുമതിയില്ലാതെ മാറ്റിയാൽ അമ്പത് റിയാൽ പിഴ അടക്കണം. കുറ്റം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും കണ്ടെയ്നറി​െൻറ വില ഇൗടാക്കുകയും ചെയ്യും. മരങ്ങൾ, ഫർണിച്ചറുകൾ, വലിയ മെഷീനറികൾ തുടങ്ങി സമാനസ്വഭാവത്തിലുള്ള സാധനങ്ങൾ എന്നിവ നഗരസഭയുടെ മാലിന്യ കണ്ടെയ്നറുകൾക്ക് സമീപം ഉപേക്ഷിക്കാൻ പാടില്ല. ഇത്തരക്കാരിൽനിന്ന് അമ്പത് റിയാൽ പിഴ ഇടാക്കും.
മൃഗങ്ങളുടെ അവശിഷ്ടങ്ങളാണെങ്കിൽ പിഴ സംഖ്യ നൂറ് റിയാലായി ഉയരും. ഇൗ മാലിന്യം ഒരുദിവസത്തിനുള്ളിൽ നീക്കണം. മാലിന്യ കണ്ടെയ്നറുകൾ കേടുവരുത്തിയാൽ 20 റിയാൽ ആയിരിക്കും പിഴ. ബഹുനില കെട്ടിടങ്ങളുടെ ഉടമകൾ പൊതുവായ ശുചിത്വം പാലിക്കാതിരിക്കുകയോ അണുനാശക പ്രവൃത്തികൾ ചെയ്യാതിരിക്കുകയോ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാതിരിക്കുകയോ ചെയ്താൽ മുന്നൂറ് റിയാൽ പിഴയടക്കേണ്ടി വരും. നിയമലംഘനം തിരുത്താൻ മൂന്നുദിവസം സമയം അനുവദിക്കും. സംസ്കരിക്കാത്ത മലിനജലം ജലസേചനത്തിന് ഉപയോഗിക്കൽ, എണ്ണ ടാങ്കറുകളിൽനിന്നോ പെട്രോൾ സ്റ്റേഷനുകളിൽനിന്നോ റോഡിൽ എണ്ണ ചോർച്ചയുണ്ടാകൽ, കെട്ടിടങ്ങളിലെ അഴുക്കുജല പൈപ്പ്ലൈനുകളുടെ ചോർച്ചയടക്കം നിരവധി നിയമലംഘനങ്ങളിൽ പിഴ ശിക്ഷ പരിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആർ.ഒ.പി പുറത്തിറക്കിയ ഗതാഗത നിയമ ഭേദഗതിയിൽ വാഹനത്തിൽനിന്ന് റോഡിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചിരുന്നു. 
10 ദിവസം തടവും മൂന്നൂറ് റിയാൽ പിഴയുമാണ് ഇവരിൽനിന്ന് ചുമത്തുക. പിഴസംഖ്യ കടുെത്തന്ന അഭിപ്രായമുണ്ടെങ്കിലും നഗരസഭയുടെ തീരുമാനത്തെ സ്വദേശികളും വിദേശികളും ഒരുേപാലെ സ്വാഗതം ചെയ്തു. ടിഷ്യൂകൾ, സിഗരറ്റ് പാക്കറ്റുകൾ, ഭക്ഷണ പാക്കറ്റുകൾ,  ശീതളപാനീയ ടിന്നുകൾ തുടങ്ങിയവ റോഡിൽ അശ്രദ്ധമായി വലിച്ചെറിയുന്നത് മസ്കത്തിലെ നിരത്തുകളിൽ പതിവു കാഴ്ചയാണ്. പുതുക്കിയ പിഴ നിലവിൽ വരുന്നതോടെ ആളുകൾ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുമെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. പിഴ സംഖ്യ കുറക്കണമെന്ന അഭിപ്രായക്കാരുമുണ്ട്. 
കടൽത്തീരങ്ങളും മറ്റും ഇത് കർശനമായി നടപ്പാക്കണം. സന്ദർശകർക്ക് പുതുക്കിയ നിയമങ്ങൾ സംബന്ധിച്ച് അവബോധം പകർന്നു നൽകേണ്ടതുണ്ടെന്നും പ്രതികരണങ്ങളുണ്ടായി. മസ്കത്ത് നഗരസഭയുടെ തീരുമാനം ശരിയായ ദിശയിലാണെന്ന് എൻവയൺമ​െൻറ് സൊസൈറ്റി ഒാഫ് ഒമാൻ പബ്ലിക് റിലേഷൻസ് മാേനജർ യുസ്റ എം. ജാഫർ പറഞ്ഞു. അധികൃതർ കർശനമായി ഇത്തരം തീരുമാനങ്ങൾ നടപ്പാക്കണം. ജനങ്ങൾ അത് അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കുകയും വേണം. 
സഞ്ചാരികൾ ഒമാ​െൻറ പ്രകൃതിദത്തമായ ഭംഗി ആസ്വദിച്ചശേഷം കാൽപാടുകൾ ഒഴിച്ച് ഒന്നും ഇവിടെ ഉപേക്ഷിക്കാതെ വേണം തിരികെപോകാൻ എന്ന് അവർ പറഞ്ഞു. മാലിന്യമിടാൻ സ്ഥലം കണ്ടെത്തുന്നതു വരെ അത് കൈവശം വെക്കണം. ഇൗ മനോഹര പ്രദേശത്തെ സംരക്ഷിക്കാൻ ഒാരോരുത്തരും തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്നും യുസ്റ പറഞ്ഞു.

Tags:    
News Summary - oman rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.