മസ്കത്ത്: ഇന്‍റര്‍ സ്കൂള്‍ നികോണ്‍ ഫോട്ടോഗ്രഫി പ്രദര്‍ശനവും മത്സരവും ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഖിംജി രാംദാസ് ഡയറക്ടര്‍ അനില്‍ ഖിംജി ഉദ്ഘാടനം ചെയ്തു. ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫോട്ടോഗ്രാഫിക് ആര്‍ട്ട് അംഗം അഹ്മദ് അല്‍ ശുകൈലി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദ് സാബിര്‍ റസ ഫൈസി, രാജീവ് അഹുജ, എസ്.എം.സി പ്രസിഡന്‍റ് അജയന്‍ പൊയ്യാറ, വി.സി. ഗോവിന്ദ രാജന്‍, രാധാകൃഷ്ണ കുറുപ്പ്, ലാല്‍ എ.പിള്ളെ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. മത്സരത്തില്‍ പരിഗണിക്കുന്നതിനായി 530 എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ മികച്ച 45 എണ്ണത്തെയാണ് വിദഗ്ധ പാനല്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട കൂട്ടികള്‍ക്കായി ഫീല്‍ഡ് ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചിരുന്നു. അര്‍ജുന്‍, അയ്ഷ ലിന റിഹാസ്, ജീവന്‍ ജസ്റ്റിന്‍ എന്നിവര്‍ വിജയികളായി. നികോണ്‍ സ്പോണ്‍സര്‍ ചെയ്ത ഡി.എസ്.എല്‍.ആര്‍ കാമറയാണ് വിജയികള്‍ക്ക് നല്‍കിയത്. പ്രിന്‍സിപ്പല്‍ ശ്രീദേവി പി.തഷ്നത്ത് സ്വാഗതവും സീനിയര്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ ഗീവര്‍ഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.