സുഹാർ: പ്രവാസികളുടെ ഹൃദയത്തുടിപ്പ് മനസ്സിലാക്കിയ സാമൂഹിക പ്രവർത്തനത്തിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ നേതാവായിരുന്നു നിര്യാതനായ മഞ്ചേശ്വരം എം.എൽ.എ അബ്ദുൽ റസാഖ് എന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. യൂസുഫ് സലീം അഭിപ്രായപ്പെട്ടു. സുഹാർ കെ.എം.സി.സി മസ്ജിദ് ഷഅലിയില് സംഘടിപ്പിച്ച പ്രത്യേക അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹാർ കെ.എം.സി.സി വൈസ് പ്രസിഡൻറ് എൻജിനീയർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ശിഹാബ് ഫൈസി വയനാട് അനുസ്മരണ പ്രഭാഷണം നടത്തി. ഹസന് ബാവ ദാരിമി മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്കി. പ്രസിഡൻറ് ടി.സി. ജാഫർ, ജനറല്‍ സെക്രട്ടറി പി.ടി.പി. ഹാരിസ്, ട്രഷറർ അഷ്റഫ് കേളോത്ത്, വൈസ് പ്രസിഡൻറ് ബഷീര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.