??.??. ??????????? ????????? ????????? ????????? ?????? ?????? ??????????

ശിഫ അല്‍ ജസീറ ഗ്രൂപ് സാമ്പത്തിക സഹായം വിതരണം ചെയ്തു

മസ്കത്ത്: ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് വിവിധ സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കി. ഖുറം ആംഫി തിയറ്ററില്‍ നടന്ന ‘ശ്രീരാഗം 2016’ല്‍ ശിഫ അല്‍ ജസീറ പോളിക്ളിനിക് അല്‍ഖുവൈറിലെ കഴിഞ്ഞ മാസത്തെ ലാഭവിഹിതത്തിന്‍െറ 20 ശതമാനമായ 9,24,000 രൂപ ഗ്രൂപ് ചെയര്‍മാന്‍ കെ.ടി. റബീഉല്ല വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയാണ് സഹായ വിതരണം നടത്തിയത്. 
കുറ്റ്യാടി യത്തീംഖാനക്ക് മസ്കത്തിലെ സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് കുന്നുമ്മല്‍ അഞ്ചുലക്ഷം രൂപയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിന് നഷാദ് കാക്കേരി നാലുലക്ഷം രൂപയും അംബാസഡറില്‍നിന്ന് ഏറ്റുവാങ്ങി. ബാക്കി തുകയായ 24,000 രൂപ വിവാഹാവശ്യത്തിനായി ഒരു സഹോദരിക്ക് നല്‍കി. ചടങ്ങില്‍ സിദ്ദീഖ് വലിയകത്ത്, ജാഫര്‍ യാസീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഒമാനിലെ വ്യത്യസ്ത മേഖലകളില്‍ ആതുര ശുശ്രൂഷ രംഗത്ത് വ്യത്യസ്ത സംരംഭങ്ങള്‍ തുടങ്ങാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി കെ.ടി. റബീഉല്ല ആശംസാ പ്രസംഗത്തില്‍ അറിയിച്ചു. ഒമാനികള്‍ക്കും വിദേശികള്‍ക്കുമായി രണ്ടുലക്ഷത്തോളം പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടരുന്നതായും അറിയിച്ചു.
Tags:    
News Summary - oman malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.