മസ്കത്ത്: കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനാൽ ‘ഹാരിബോ ഹാപ്പി കാൻഡി കോള ഫിസ്സ്’ എന്ന മിഠായി ഉൽപന്നം ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ഒമാൻ കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. കോള േഫ്ലവറിലുള്ള ഈ ഉൽപന്നം ‘ഹാരിബോ ഹാപ്പി ജി.എം.ബി.എച്ച് ആൻഡ് കോ. കെ.ജി’ ആണ് നിർമിക്കുന്നത്. 2026 ജനുവരി വരെ കാലാവധിയുള്ള 1000 ഗ്രാം പാക്കറ്റാണ് ബാധിക്കപ്പെട്ട ബാച്ച്. L341-4002307906 എന്നതാണ് ബാച്ച് നമ്പർ. നെതർലൻഡ്സിൽ നിന്നുള്ളതാണ് ഈ ഉൽപന്നം.ഡച്ച് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിൽ ഉൽപന്നത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. മുൻകരുതൽ എന്ന നിലയിൽ, ഒമാനിലെ അധികാരികൾ ഉൽപ്പന്നം എല്ലാ വിപണികളിൽ നിന്നും നീക്കം ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കുന്നത് കർശനമായി നിരോധിക്കാനും നടപടിയെടുക്കുന്നുണ്ട്. ഈ ഉൽപന്നം ഇതിനകം വാങ്ങിയവർ അത് കഴിക്കരുതെന്നും ഉടൻ തന്നെ നശിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.