മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കെ.ജി ഫെസ്റ്റ് സംഘടിപ്പിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ്ചെയര്‍മാന്‍ സി.എം. നജീബ് മുഖ്യാതിഥിയായിരുന്നു.
മുഖ്യാതിഥി സി.എം. നജീബ് ഭദ്രദീപം കൊളുത്തി ഫെസ്റ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഗണേഷ് ദുബൈ (മാനേജിങ് ഡയറക്ടര്‍ സര്‍ട്ടിഫൈഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് യു.എ.ഇ), ലിജിഹാസ് (ഡയറക്ടര്‍ മോളിക്യൂള്‍ ഇന്‍റര്‍നാഷനല്‍), എസ്.എം.സി ട്രഷറര്‍ മാര്‍ഗരറ്റ് ഗോഡ്രിക്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, ഡോ. ഒ.സി. ലേഖ (കോഓഡിനേറ്റര്‍, കോകരിക്കുലര്‍ സി.സി.എ), സയിദ്ഖാന്‍ (കെ.ജി സൂപ്പര്‍വൈസര്‍) എന്നിവരും സംബന്ധിച്ചു.
കിഡ്സ് ക്യാപ്റ്റന്‍ ബോയ് ശ്രേയസ് സത്യനാരായണന്‍ സ്വാഗതം ആശംസിച്ചു. സ്വാഗതഗാനത്തിന് ശേഷം ഫെയറിഡാന്‍സ്, ക്രേസിഡാന്‍സ്, ബംബയ് കെ ദോസ്ത്, ഡാഡി കൂള്‍ ഫ്രന്‍ഡ്സ്, ടോഡി ബിയര്‍, കൊക്കോ ജംബോ, ചിറ്റിയ ഡാന്‍സ് എന്നിവയും നാനാ ഐ ആം സോ ഹാപ്പി, ടിം ടിം ടാര തുടങ്ങി നൃത്ത ഇനങ്ങളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
തനിമയുടെ താരത്തിളക്കത്തോടെ അവതരിപ്പിച്ച ഫാന്‍സി ഡ്രസ് പരിപാടി സദസ്സിന് കൗതുകമായി. കെജി വിദ്യാര്‍ഥികളെ പ്രതിനിധാനംചെയ്ത് കിഡ്സ് ക്യാപ്റ്റന്‍ ഗേള്‍ നിമ ഹാഷിം നന്ദി പറഞ്ഞു. കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗം അധ്യാപിക എന്‍. ഹെപ്സിബ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.