മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ചാ​യ നീ​ൽ

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​: എ.​സി.​ടി ക്രി​ക്ക്​ വേ​ൾ​ഡി​ന്​ ജ​യം

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​െൻറ എ​ഫ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ.​സി.​ടി ക്രി​ക്ക്​ വേ​ൾ​ഡി​ന്​ ജ​യം. ടീം ​കൂ​ർ​ഗി​നെ 50 റ​ൺ​സി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി​യ ടീം ​കൂ​ർ​ഗ്​ ആ​ദ്യം ബൗ​ളി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത 20 ഒാ​വ​റി​ൽ എ.​സി.​ടി ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 162 റ​ൺ​സെ​ടു​ത്തു. 32 പ​ന്തി​ൽ​നി​ന്ന്​ 42 റ​ൺ​സെ​ടു​ത്ത നീ​ലി​െൻറ​യും 25 പ​ന്തി​ൽ​നി​ന്ന്​ 35 റ​ൺ​സെ​ടു​ത്ത അ​മ​ലി​െൻറ​യും ബാ​റ്റി​ങ്​ മി​ക​വാ​ണ്​ എ.​സി.​ടി​ക്ക്​ തു​ണ​യാ​യ​ത്. ടീം ​കൂ​ർ​ഗി​നു​വേ​ണ്ടി അ​ർ​ജ​ൻ മാ​വ്​​ജി​യും സ​ർ​ദാ​ർ അ​ലി​ഖാ​നും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങാ​രം​ഭി​ച്ച ടീം ​കൂ​ർ​ഗ്​ 20 ഒാ​വ​റി​ൽ 112 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​യി. നീ​ൽ നാ​ല്​ വി​ക്ക​റ്റും ജെ​ബി​ൻ ജെ​യിം​സ്, സു​ബീ​ഷ്​ നാ​യ​ർ എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്​​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.