ഉപേക്ഷിക്കപ്പെട്ട കാറുകള്‍  നീക്കുന്നതിന് നടപടി തുടങ്ങി 

മസ്കത്ത്: മസ്കത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കാറുകള്‍ നീക്കുന്നതിന് നഗരസഭ നടപടി തുടങ്ങി. 
ആദ്യഘട്ടമായി കാറുകളില്‍ ഉടമകള്‍ക്കുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ചുതുടങ്ങി. ചില്ലുകള്‍ തകര്‍ന്നും പൊടിപിടിച്ചും കിടക്കുന്ന വാഹനങ്ങള്‍ നഗരസൗന്ദര്യത്തിന് അഭംഗിയുണ്ടാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുമുള്ള  വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചത്. 
വാഹനങ്ങള്‍ നീക്കാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ നടപടിയെടുക്കുമെന്ന് കാട്ടിയുള്ളതാണ് സ്റ്റിക്കര്‍. റോയല്‍ ഒമാന്‍ പൊലീസുമായി ചേര്‍ന്നാണ് പരിഹാര നടപടികള്‍ ആരംഭിച്ചതെന്ന് മസ്കത്ത് നഗരസഭാ വക്താവ് പറഞ്ഞു. മൂന്നുദിവസത്തിനകം വാഹനങ്ങള്‍ വൃത്തിയാക്കുകയോ കേടുപാടുള്ള ഭാഗങ്ങള്‍ നന്നാക്കുകയോ അല്ളെങ്കില്‍ വാഹനം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുകയോ വേണമെന്ന് കാട്ടിയാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. 
അല്ലാത്ത പക്ഷം കാറുകള്‍ നഗരസഭയുടെ യാര്‍ഡിലേക്ക് നീക്കുകയും ഉടമക്ക് പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത കാലാവധിക്കുള്ളില്‍ ഉടമകള്‍ എത്താത്ത പക്ഷം വാഹനങ്ങള്‍ ലേലം ചെയ്യും. മസ്കത്ത് നഗരത്തിലെയടക്കം വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിരവധി വാഹനങ്ങളാണ് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. ഇവ നീക്കുന്നതിനായി നഗരസഭ വര്‍ഷങ്ങളായി നിരവധി നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അവ പൂര്‍ണമായി ഫലപ്രാപ്തിയില്‍ എത്താത്ത സാഹചര്യമാണുള്ളത്. 
 

Tags:    
News Summary - oman cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.