നിര്‍മാണം ദ്രുതഗതിയില്‍:  പുതിയ വിമാനത്താവള ടെര്‍മിനല്‍ ഈ വര്‍ഷം തന്നെ

മസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനലിന്‍െറ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടൈ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുംവിധം ഏകോപനത്തോടെ ജോലികള്‍ നടത്താന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം എല്ലാ കരാറുകാരോടും നിര്‍ദേശിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട്സ് മാനേജ്മെന്‍റ് കമ്പനി റെഡിനെസ് വിഭാഗം ജനറല്‍ മാനേജര്‍ ഡോ. ഖല്‍ഫാന്‍ സൈദ് അല്‍ ഷുവൈലി അറിയിച്ചു. 
നിലവിലെ ടെര്‍മിനല്‍ ബജറ്റ് വിമാനകമ്പനികള്‍ക്ക് മാത്രമായി മാറ്റിവെക്കുന്നത് സംബന്ധിച്ച് പഠനമാരംഭിച്ചിട്ടുണ്ട്. മറ്റ് സര്‍വിസുകളെല്ലാം പുതിയ ടെര്‍മിനലിലേക്ക് മാറ്റാനാണ് പദ്ധതി. പുതിയ ടെര്‍മിനലിന്‍െറ പരീക്ഷണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ജീവനക്കാര്‍ക്കുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുകള്‍, ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് പരിശീലനം.  വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചശേഷം നിരവധിതവണ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അല്‍ ഷുവൈലി പറഞ്ഞു. നാലുമുതല്‍ അഞ്ചുമാസം വരെ പരീക്ഷണപ്രവര്‍ത്തനമുണ്ടാകുമെന്നും ഒമാന്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് ഫോറത്തിനത്തെിയ അല്‍ ഷുവൈലി പറഞ്ഞു. ഇതിനുശേഷമാകും ടെര്‍മിനലിന്‍െറ ഉദ്ഘാടനം. ആദ്യഘട്ടത്തില്‍ ഭാഗികമായി മാത്രമാകും ടെര്‍മിനല്‍ തുറക്കുക. ഇതോടൊപ്പം പഴയ ടെര്‍മിനലും പ്രവര്‍ത്തിക്കും. പുതിയ ടെര്‍മിനലിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഐ.ടി സംവിധാനങ്ങളുടെ ഇന്‍റഗ്രേഷനും നടക്കുകയാണ്. പഴയ റണ്‍വേയുടെ നവീകരണജോലികള്‍ തുടങ്ങിയതായും അല്‍ ഷുവൈലി പറഞ്ഞു. പുതിയ ടെര്‍മിനലിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന്‍െറ നടത്തിപ്പുകാര്‍ ഐര്‍ റിയാന്‍റയായിരിക്കും. ഭക്ഷണപാനീയങ്ങള്‍ ബി.ടി.എ തുര്‍ക്കിയുടെയും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സ്വിസ്പോര്‍ട്ട് ഇന്‍റര്‍നാഷനലിന്‍െറയും ചുമതലയിലായിരിക്കും. 

Tags:    
News Summary - oman airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.