സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സലാലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.ഇ ബ്രാഹിം കുട്ടി പൊന്നാനിയാണ് പുതിയ ചെയർമാൻ. ഡോ: ഷാജിദ് മരുതോറ ചീഫ് കോർഡിനേറ്ററും സ്വാലിഹ് തലശ്ശേരി ട്രഷററുമാണ്.
മറ്റു ഭാരവാഹികൾ: വൈസ് ചെയർമാൻ മുനീർ ഇ. മീത്തൽ, സയീദ് നരിപറ്റ. കോർഡിനേറ്റേഴ്സ് റിസാൻ മാസ്റ്റർ, ഷൗക്കത്ത് വയനാട്. ശിഹാബ് കാളികാവ് (പ്രോഗ്രാം കോർഡിനേറ്റർ), മുനവിർ ഹുസൈൻ (സി.എൽ.പി. കോർഡിനേറ്റർ). ഡോ: വി.എസ്. സുനിൽ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്താർ, ഹുസൈൻ കാച്ചിലോടി എന്നിവരെ സീനിയർ വിഷനറീസായും തെരഞ്ഞെടുത്തു. സ്പൈസസ് റസ്റ്ററന്റിൽ നടന്ന എക്സിക്യൂട്ടിവ് യോഗം ഡോ. അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ശിഹാബ് കാളികാവ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. നിസ്താർ , മുനവിർ ഹുസൈൻ എന്നിവർ സംസാരിച്ചു. കെ. ഇബ്രാഹിം കുട്ടി പൊന്നാനി സ്വാഗതവും ഡോ. ഷാജിത് മരുതോറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.