മസ്കത്ത്: ഖസിയാൻ സാമ്പത്തിക നഗരത്തിൽ പുതുതായി നിർമിക്കാൻ പോവുന്ന സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിെൻറ ഒന്നാംഘട്ട രൂപകൽപനയുടെ കരാർ ഒപ്പുവെച്ചു.
പ്രമുഖ അന്താരാഷ്ട്ര കൺസൾട്ടിങ്, ആർക്കിടെക്ചറൽ ഡിസൈൻ സ്ഥാപനമായ എഫ്.ആൻഡ്.എം മിഡിലീസ്റ്റ് കമ്പനിക്കാണ് ഇത് സംബന്ധമായ കരാർ ലഭിച്ചത്. മാർക്കറ്റിെൻറ രൂപകൽപന സംബന്ധിച്ച 13 കരാറുകളിലാണ് ഖസിയാൻ സി.ഇ.ഒ സാലിം സുലൈമാൻ അൽ തുഹ്ലിയും എഫ്.ആൻഡ്.എം മിഡിലീസ്റ്റ് കമ്പനി ജനറൽ മാനേജർ ഹാസിം അബ്ദുൽ കരീമും തമ്മിൽ ഒപ്പുവെച്ചത്. പദ്ധതി മേഖലയിലെ റോഡ്, വെള്ളം ശൃംഖല, മലിനജല നിർമാർജനം തുടങ്ങിയവയുടെ രൂപകൽപനക്കാണ് കരാർ നൽകിയിരിക്കുന്നത്. ശീതീകരണ സ്റ്റോറുകൾ, ഉണക്കാനുള്ള സ്റ്റോറുകൾ, പ്രധാന മൊത്ത വ്യാപാര ഹാൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും സാമ്പിളുകൾ ലാബ് പരിശോധന നടത്താനുള്ള സ്ഥലം തുടങ്ങിയവയും രൂപകൽപന ചെയ്യും.
വ്യാപാരികൾക്കും കർഷകർക്കും ആവശ്യമായ ആധുനിക സൗകര്യങ്ങളുള്ള ഒൗട്ട്ലെറ്റുകൾ അടങ്ങിയതുമായിരിക്കും പുതിയ മാർക്കറ്റെന്ന് ഖസിയാൻ സി.ഇ.ഒ പറഞ്ഞു. പദ്ധതിയുടെ രൂപകൽപന നാലു മാസംകൊണ്ട് പൂർത്തിയാവുമെന്നും പുതിയ മാർക്കറ്റ് നിർമാണത്തിനുള്ള കരാർ അടുത്ത വർഷം ആദ്യപാദത്തിൽ നൽകാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.