Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ...

പു​തി​യ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​െൻറ രൂ​പ​ക​ൽ​പ​ന​ക്ക് ക​രാ​ർ ഒപ്പിട്ടു

text_fields
bookmark_border
പു​തി​യ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​െൻറ രൂ​പ​ക​ൽ​പ​ന​ക്ക് ക​രാ​ർ ഒപ്പിട്ടു
cancel
camera_alt

ഖ​സി​യാ​നി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി‍െൻറ രൂ​പ​ക​ൽ​പ​ന സം​ബ​ന്ധി​ച്ച്​ ക​രാ​ർ ഒ​പ്പു​വെ​ക്കു​ന്നു

മ​സ്ക​ത്ത്: ഖ​സി​യാ​ൻ സാ​മ്പ​ത്തി​ക ന​ഗ​ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കാ​ൻ പോ​വു​ന്ന സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​െൻറ ഒ​ന്നാം​ഘ​ട്ട രൂ​പ​ക​ൽ​പ​ന​യു​ടെ ക​രാ​ർ ഒ​പ്പു​വെ​ച്ചു.

പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ക​ൺ​സ​ൾ​ട്ടി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​റ​ൽ ഡി​സൈ​ൻ സ്ഥാ​പ​ന​മാ​യ എ​ഫ്.​ആ​ൻ​ഡ്​.​എം മി​ഡി​ലീ​സ്​​റ്റ്​ ക​മ്പ​നി​ക്കാ​ണ്​ ഇ​ത് സം​ബ​ന്ധ​മാ​യ ക​രാ​ർ ല​ഭി​ച്ച​ത്. മാ​ർ​ക്ക​റ്റി‍െൻറ രൂ​പ​ക​ൽ​പ​ന സം​ബ​ന്ധി​ച്ച 13 ക​രാ​റു​ക​ളി​ലാ​ണ്​ ഖ​സി​യാ​ൻ സി.​ഇ.​ഒ സാ​ലിം സു​ലൈ​മാ​ൻ അ​ൽ തു​ഹ്​​ലി​യും എ​ഫ്.​ആ​ൻ​ഡ്​.​എം മി​ഡി​ലീ​സ്​​റ്റ്​ ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​സിം അ​ബ്​​ദു​ൽ ക​രീ​മും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്. പ​ദ്ധ​തി മേ​ഖ​ല​യി​ലെ റോ​ഡ്, വെ​ള്ളം ശൃം​ഖ​ല, മ​ലി​ന​ജ​ല നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ​വ​യു​ടെ രൂ​പ​ക​ൽ​പ​ന​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശീ​തീ​ക​ര​ണ സ്​​റ്റോ​റു​ക​ൾ, ഉ​ണ​ക്കാ​നു​ള്ള സ്​​റ്റോ​റു​ക​ൾ, പ്ര​ധാ​ന മൊ​ത്ത വ്യാ​പാ​ര ഹാ​ൾ, പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും സാ​മ്പി​ളു​ക​ൾ ലാ​ബ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ്ഥ​ലം തു​ട​ങ്ങി​യ​വ​യും രൂ​പ​ക​ൽ​പ​ന ചെ​യ്യും.

വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങളുള്ള ഒൗട്ട്​ലെറ്റുകൾ അ​ട​ങ്ങി​യ​തു​മാ​യി​രി​ക്കും പു​തി​യ മാ​ർ​ക്ക​റ്റെ​ന്ന്​ ഖ​സി​യാ​ൻ സി.​ഇ.​ഒ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ​ന നാ​ലു മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​വു​മെ​ന്നും പു​തി​യ മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​നു​ള്ള ക​രാ​ർ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Fruit-Vegetable Market
News Summary - New Fruit-Vegetable Market Signing Agreement
Next Story