മസ്കത്ത്: അൽ ഖൂദ് മാർസ് ഹൈപ്പർമാർക്കറ്റിൽ വർണാഭമായ ദേശീയ ദിനാഘോഷം നടന്നു. 47 അടി നീളമുള്ള, ആകർഷകമായി അലങ്കരിച്ച 125 കിലോ ഭാരമുള്ള കേക്ക് ആയിരുന്നു ആഘോഷപരിപാടികളുടെ പ്രധാന ആകർഷണം. അൽ സയ്യിദ് ആദിൽ മുർദസ് അഹമ്മദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ മാർസ് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ്, അഡ്മിനിസ്േട്രഷൻ ജനറൽ മാനേജർ സൈഫ് അൽ മാൽകി തുടങ്ങി മുതിർന്ന മാനേജ്മെൻറ് പ്രതിനിധികളും പരിപാടിയിൽ പെങ്കടുത്തു. പരിപാടിക്ക് ഉത്സവഛായ പകർന്ന് പരമ്പരാഗത ഒമാനിനൃത്തമടക്കം പരിപാടികളും ഒരുക്കിയിരുന്നു.
47 എന്ന തീം ആസ്പദമാക്കിയുള്ള ദേശീയദിന സ്പെഷൽ പ്രമോഷൻ പരിപാടികൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. മികച്ച വിലനിലവാരവും ആകർഷകമായ ആനുകൂല്യങ്ങളും പ്രമോഷനെ വേറിട്ടതാക്കുകയും ചെയ്യുന്നു. കാഴ്ചപ്പാടുകളെ യാഥാർഥ്യത്തിലേക്ക് എത്തിച്ച മഹാനായ രാഷ്ട്രത്തലവന് അഭിവാദ്യമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് പറഞ്ഞു. വിവിധ ഒൗട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒാഫറുകളുമായാണ് ദേശീയദിനം കൊണ്ടാടുന്നതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.