???????? ??.??. ???????????

നാടോടിവിജ്ഞാനശ്രീ പുരസ്കാരം തായില്ലം സി.ജെ. കുട്ടപ്പന്

മസ്കത്ത്: മലയാളഭാഷയെ അതിന്‍െറ തനിമ നഷ്ടപ്പെടാതെ വളര്‍ത്തുകയും പാരമ്പര്യസംരക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന അതുല്യപ്രതിഭകള്‍ക്ക് ഒമാന്‍ മലയാളം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ നാടോടിവിജ്ഞാനശ്രീ പുരസ്കാരം ഫോക്ലോര്‍ അക്കാദമി അധ്യക്ഷനും പ്രശസ്ത നാടന്‍പാട്ട് കലാകാരനുമായ സി.ജെ. കുട്ടപ്പന് നല്‍കും. 
പരമ്പരാഗത ശൈലിയില്‍നിന്ന് വ്യതിചലിക്കാതെ വാമൊഴിവഴക്കങ്ങളുടെ തനിമയെ കാലമാറ്റത്തിലും ചോര്‍ച്ചയ്ക്ക് ഇടംകൊടുക്കാതെ ചൊല്ലി അരങ്ങുകളില്‍ക്കൂടി പുത്തന്‍തലമുറയിലേക്ക് സന്നിവേശിപ്പിക്കാന്‍ വേണ്ടി ജീവിതം മാറ്റിവെച്ച അപൂര്‍വം വ്യക്തിത്വം എന്ന നിലയിലാണ് അവാര്‍ഡിനായി സി.ജെ. കുട്ടപ്പനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ മുഹമ്മദ് അന്‍വര്‍ ഫുല്ല, മലയാളം മിഷന്‍ രാജ്യാന്തര പരിശീലകന്‍ സാം അക്ഷരവീട്, സദാനന്ദന്‍ എടപ്പാള്‍, അജിത് പനച്ചിയില്‍, രതീഷ് പട്ടിയത്ത് എന്നിവര്‍ പറഞ്ഞു. ദിക്കും ദേശവും മണ്ണും മനസ്സും മാനവും തെളിയുന്ന നാടന്‍പാട്ടിലെ പ്രാര്‍ഥന പോലെ ലോകമലയാളിയെ ഒന്നായി നിലനിര്‍ത്താന്‍ സി.ജെ.കുട്ടപ്പനെപ്പോലെയുള്ള സമര്‍പ്പിത ജീവിതങ്ങള്‍ കാലത്തിന്‍െറ ആവശ്യമാണ്. ഫോക്ലോര്‍ അക്കാദമി അധ്യക്ഷപദവിയിലെ രണ്ടാമൂഴം അദ്ദേഹത്തിന്‍െറ നാട്ടറിവിന്‍െറയും നാടന്‍പാട്ടിന്‍െറയും ലോകത്തെ സമര്‍പ്പിത ജീവിതത്തിന്‍െറയും പരമ്പരാഗത പൈതൃകസംരക്ഷണത്തിലെ തപസ്യയുടെയും ഫലമാണെന്നും ജൂറി കൂട്ടിച്ചേര്‍ത്തു. 
25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന നാടോടിവിജ്ഞാനശ്രീ പുരസ്കാരം  21-ന് മസ്കത്തില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ഒമാന്‍ മലയാളം ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
 
Tags:    
News Summary - nadodi award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.