സലാല: മുസ്ലിം യൂത്ത് ലീഗ് നവംബർ 24ന് ആരംഭിക്കുന്ന യുവജനയാത്ര ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സർവ മേഖലയിലും ജനാധിപത്യ ധ്വംസനം നടത്തുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ ജനത കാത്തിരിക്കുകയാണ്. സലാല കെ.എം.സി.സി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ, സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കാൻ ഒരു മതേതര ജനാധിപത്യ സംസ്കാരമുള്ള മുന്നണി അധികാരത്തിൽ വരണം. അത്തരമൊരു മുന്നണിക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു.
സമ്മേളനം വി.പി. സലാംഹാജി ഉദ്ഘാടനം ചെയ്തു. ആർ.കെ. അഹ്മ്മദ്, വി.സി. മുനീർ, കാസിം കോക്കൂർ, ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. റഷീദ് കൽപറ്റ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.