മെർസർ  ക്വാളിറ്റി ഒാഫ്​ ലിവിങ്​ റാങ്കിങ്: മസ്​കത്ത്​ മികച്ച മൂന്നാമത്തെ അറബ്​ നഗരം 

മസ്​കത്ത്​: നല്ലരീതിയിൽ ജീവിക്കാൻ കഴിയുന്ന അറബ്​നഗരങ്ങളുടെ പട്ടികയിൽ മസ്​കത്തിന്​ മൂന്നാം സ്​ഥാനം. ലോകത്തിലെ ഏറ്റവും പ്രമുഖ എച്ച്​.ആർ കൺസൽട്ടൻസി സ്​ഥാപനങ്ങളിൽ ഒന്നായ ​മെർസറി​​െൻറ ക്വാളിറ്റി ഒാഫ്​ ലിവിങ്​ റാങ്കിങ്ങിലാണ്​ ഇൗ സ്​ഥാനം ലഭിച്ചത്​. ദുബൈക്കും അബൂദബിക്കും തൊട്ടുപിന്നിലാണ്​ പട്ടികയിൽ മസ്​കത്തി​​െൻറ സ്​ഥാനം. മസ്​കത്തിന്​ ആഗോളതലത്തിൽ 106ാം സ്​ഥാനമാണ്​ ഉള്ളത്​. ലോകത്തി​​െൻറ വിവിധയിടങ്ങളിലുള്ള 231 നഗരങ്ങളാണ്​ പട്ടികയിൽ ഉള്ളത്​. ദോഹ, തൂനിസ്​, റബാത്ത്​, അമ്മാൻ, കാസബ്ലാങ്ക, കുവൈത്ത്​ സിറ്റി, ഇസ്​തംബൂൾ എന്നിവയാണ്​ നാലുമുതൽ പത്തുവരെ സ്​ഥാനങ്ങളിലുള്ള അറബ്​ നഗരങ്ങൾ. ഒാസ്ട്രിയൻ നഗരമായ വിയനയാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​.

സ്വിറ്റ്​സർലൻഡിലെ സൂറിച്ച്​, ന്യൂസിലൻഡിലെ ഒാക്​​ലൻഡ്​​, ജർമനിയിലെ മ്യൂണിച്ച്​, കാനഡയിലെ വാൻകൂവർ, ജർമനിയിലെ ഡ്യുസൽഡ്രോഫ്​ എന്നിവയാണ്​ രണ്ടുമുതൽ ആറുവരെ സ്​ഥാനങ്ങളിലുള്ളത്​. ബഗ്​ദാദാണ്​ പട്ടികയിലെ അവസാന സ്​ഥാനക്കാർ. സെൻട്രൽ ആഫ്രിക്കയിലെ ബാംഗ്യൂയിയും യമനിലെ സൻആയും ഹെയ്​ത്തി തലസ്​ഥാനമായ പോർ​േടാപ്രിൻസുമാണ്​ തൊട്ടുമുകളിലെ സ്​ഥാനങ്ങളിലുള്ളത്​. ഇന്ത്യൻ നഗരങ്ങളിൽ ഉദ്യാനനഗരിയായ ബംഗളൂരുവിനെ പിന്തള്ളി ഹൈദരാബാദാണ്​ മുന്നിലെത്തിയത്​. 

ഹൈദരാബാദ്​ 144, പു​െണ 145, ബംഗളൂരു 146 എന്നിങ്ങനെയാണ്​ പട്ടികയിലെ ആദ്യ മൂന്ന്​ ഇന്ത്യൻ നഗരങ്ങളുടെ റാങ്കിങ്ങ്​. ചെന്നൈ, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി എന്നിവയാണ്​ പട്ടിയിൽ ഇടംപിടിച്ച മറ്റ്​ ഇന്ത്യൻ നഗരങ്ങൾ. അടിസ്​ഥാന സൗകര്യങ്ങളുടെ നിലവാരം , പൊതുഗതാഗത സൗകര്യങ്ങൾ, നിലവാരമുള്ള വൈദ്യുതിയുടെയും കുടിവെള്ളത്തി​​െൻറയും ലഭ്യത, മികച്ച ടെലിഫോൺ, പോസ്​റ്റൽ സേവനങ്ങൾ, സാമ്പത്തിക ഭദ്രത, കുറഞ്ഞ തോതിലുള്ള സാമൂഹികവും രാഷ്​ട്രീയവുമായ അരക്ഷിതാവസ്​ഥ, മികച്ച ബാങ്കിങ്​ ഹെൽത്ത്​ കെയർ സേവനങ്ങൾ, സാംസ്​കാരിക വിനോദപരിപാടികളുടെ ലഭ്യത, കുറഞ്ഞ തോതിലുള്ള മലിനീകരണം തുടങ്ങിയവയാണ്​ പട്ടിക തയാറാക്കുന്നതിൽ പരിഗണിച്ചിരിക്കുന്നത്​. കഴിഞ്ഞ എട്ടുവർഷമായി വിയനയാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനം നിലനിർത്തുന്നത്​. മികച്ച അടിസ്​ഥാന സൗകര്യമുള്ള നഗരം സിംഗപ്പൂരാണ്​. 

Tags:    
News Summary - muscut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.