Posted On
date_range Updated On
date_range വോട്ട് സ്മാർട്ട് ഫോണിലൂടെയാക്കും
മസ്കത്ത്: വരാനിരിക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് സ്മാർട്ട് ഫോൺ വഴിയാക്കുമെന്ന് ഒമാൻ ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്ക് ഇതുവഴി വോട്ട് ചെയ്യാനാവും. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും നവീനമായ സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ഇത് വോട്ടിങ് സമ്പ്രദായം എളുപ്പമാക്കാനും സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.