ഒമാൻ പൈതൃക കാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടികാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറുമായി കൂടികാഴ്ച നടത്തി
മസ്കത്ത്: ഒമാൻ പൈതൃക കാര്യ വിഭാഗം അണ്ടർ സെക്രട്ടറി എൻജിനീയർ. ഇബ്രാഹീം സൈദ് അൽ ഖാറൂസി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടികാഴ്ച നടത്തി.
പുരാവസ്തുക്കളുടെയും മ്യൂസിയങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട സഹകരണം ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയിലെ ചില പുരാവസ്തു സ്ഥലങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഒമാെൻറ പിന്തുണയും ചർച്ചയിൽ വാഗ്ദാനം ചെയ്തു. യുനെസ്കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.