മ​രു​ന്നു​ക​ൾ​ക്ക്​ വി​ല കു​റ​യും; തീ​രു​മാ​നം ജൂ​ൺ ഒ​ന്നു​മു​ത​ൽ 

മസ്കത്ത്: മരുന്ന് വിലയിൽ കുറവുവരുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനം. വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വിലയിൽ ജൂൺ ഒന്നുമുതൽ കുറവുവരുത്തുമെന്ന് കാട്ടി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഒാഫ് ഫാർമസ്യൂട്ടിക്കൽ അഫെയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ സ്വകാര്യ ഫാർമസികൾക്കും ഡ്രഗ് സ്റ്റോറുകൾക്കും സർക്കുലർ നൽകി. നേരത്തെ രണ്ടുതവണ മാറ്റിവെച്ച തീരുമാനമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. 
വില പുനർനിർണയിക്കുന്നതോടെ ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ, ആസ്ത്മ എന്നിവക്കുള്ള മരുന്നുകളുടെ വിലയിൽ പത്തുശതമാനം വരെ കുറവുണ്ടാകുമെന്ന് അറിയുന്നു.  പട്ടികയിലുള്ള മുഴുവൻ മരുന്നുകളുടെയും പുതുക്കിയ വില വൈകാതെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും സ്ഥാപനങ്ങൾ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. 
ജി.സി.സി തലത്തിൽ മരുന്നുവില ഏകീകരിക്കുന്നതിനായുള്ള ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് ഇൗ തീരുമാനം. ഏജൻറുമാരുടെയും വിൽപനക്കാരുടെയും ഇടലാഭത്തിൽ (േപ്രാഫിറ്റ് മാർജിൻ) കുറവ് വരുത്തിയാണ് വിലക്കുറവ് നടപ്പിൽ വരുത്തുക. നേരത്തേ രണ്ടു തവണ മരുന്നുകളുടെ വില കുറച്ചിരുന്നു. 2016 ജനുവരി ഒന്നുമുതലാണ് മൂന്നാംഘട്ട വിലക്കുറവ് ആദ്യം നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് പിന്നീട് ജൂണിലേക്ക് മാറ്റി. എന്നാൽ  പുതിയ ഫാർമസി നിയമം സംബന്ധിച്ച മന്ത്രിതല തീരുമാനങ്ങളും അനുബന്ധ നിയമങ്ങളും നടപ്പിൽ വരുത്തിയ ശേഷമേ വിലക്കുറവ് നിലവിൽ വരുകയുള്ളൂവെന്ന് കാട്ടി ജൂൺ ആദ്യം ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇൗ തീരുമാനമാണ് ഒരു വർഷത്തിന് ശേഷം നടപ്പിൽ വരുത്താൻ പോകുന്നത്. 
നിലവിൽ 55 ശതമാനം വരെ ഇടലാഭം ഇറക്കുമതി ഏജൻറുമാർക്കും വിൽപനക്കാർക്കും ലഭിക്കുന്നുണ്ട്. ഇത് 45 ശതമാനമായിട്ടാണ് കുറക്കുക. ഇതിൽ റീെട്ടയിലർക്ക് 19 ശതമാനവും വിതരണക്കാരന് 26 ശതമാനവുമായിരിക്കും ലഭിക്കുക. 2014 ഒക്ടോബറിലാണ് മരുന്ന് വില ആദ്യം കുറച്ചത്. ആദ്യ ഘട്ടത്തിൽ 1,400 മരുന്നുകളുടെയും രണ്ടാം തവണയായി 2015 ജൂലൈ ഒന്നുമുതൽ 1,180 മരുന്നുകളുടെയും വിലയാണ് കുറച്ചത്. 
ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, കേന്ദ്ര നാഡീവ്യൂഹം, പകർച്ച വ്യാധി, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, മൂത്രാശയ രോഗങ്ങൾ, ന്യൂട്രീഷ്യൻ ആൻഡ് ബ്ലഡ്, പ്രതിരോധ മരുന്നുകൾ, വാക്സിൻസ്, അനസ്തേഷ്യ, ഹൃേദ്രാഗം, പ്രമേഹം, ആമാശയ രോഗങ്ങൾ, കൊളസ്േട്രാൾ, വേദന സംഹാരികൾ തുടങ്ങിയവയുടെ വിലയിൽ വന്ന കുറവ് രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു. 
ജി.സി.സി രാഷ്ട്രങ്ങളിൽ ഒമാനിലും കുവൈത്തിലുമാണ് മരുന്ന് വില ഏറ്റവും അധികം. സൗദി അറേബ്യയിലാണ് കുറവ്. ഉയർന്ന വില മൂലം സാധാരണക്കാർ ചെറിയ അസുഖങ്ങൾക്ക് ചികിത്സ തേടാൻ മടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് പരിഹരിച്ച് ഏകീകൃത മരുന്നുവില ഏർപ്പെടുത്തുകയാണ് ജി.സി.സി തല തീരുമാനത്തിെൻറ ലക്ഷ്യം. 
അതേസമയം, സർക്കാറിെൻറ പുതിയ തീരുമാനത്തിൽ ഫാർമസി മേഖലയുമായി ബന്ധപ്പെട്ടവർ സന്തുഷ്ടരല്ല. മരുന്നുകൾ കൊണ്ടുവരുന്നതിനും ശേഖരിച്ചുവെക്കുന്നതിനുമൊക്കെയുള്ള ചെലവുകൾ കണക്കിലെടുക്കുേമ്പാൾ ഇൗ വിലക്കുറവ് തങ്ങൾക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുകയെന്ന് ഇവർ പറയുന്നു. ഉപഭോക്താക്കൾക്ക് ഇതുവഴി ആശ്വാസമുണ്ടാകുമെങ്കിലും തങ്ങളെ ഇത് മോശമായാണ് ബാധിക്കുകയെന്നുമാണ് ഇവരുടെ പക്ഷം. 
Tags:    
News Summary - medicine, rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.