മസ്കത്ത്: മർഹബ ടാക്സിയുടെ പ്രവർത്തനാനുമതി ത്രീസ്റ്റാർ മുതൽ പഞ്ചനക്ഷത്ര പദവി വരെയുള്ള ഹോട്ടലുകളിൽ മാത്രമായിരിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണേററ്റിലെ 137 ഹോട്ടലുകളിൽ 33 എണ്ണം മാത്രമേ ഇൗ വിഭാഗത്തിൽ പെടുകയുള്ളൂ. ബാക്കിയുള്ളവ വൺ സ്റ്റാർ, ടു സ്റ്റാർ പദവിയുള്ള ഹോട്ടലുകളാണ്. ഇവയിൽ നേരത്തേയുണ്ടായിരുന്ന ടാക്സിക്കാർ മാത്രമായിരിക്കും സർവിസ് നടത്തുകയെന്ന് മർഹബ ടാക്സി പ്രോജക്ട് മാനേജർ യൂസുഫ് അൽ ഹൂത്തി പറഞ്ഞു. ടാക്സികളിൽ പരസ്യങ്ങൾ പതിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അൽ ഹൂത്തി പറഞ്ഞു.
ഡോറുകളിൽ പതിക്കുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിെൻറ 50 ശതമാനം ഡ്രൈവർക്ക് അവകാശപ്പെട്ടതായിരിക്കും. ബാക്കി 50 ശതമാനം കമ്പനിയെടുക്കും.
മീറ്റർ പതിച്ചതായിരിക്കും വാഹനങ്ങൾ എല്ലാം. ആറു മാസം കൂടുേമ്പാൾ ഇൗ മീറ്ററുകൾ പരിശോധനക്ക് വിധേയമാക്കണം. ഇൗ സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കുകയും വേണം. ഹോട്ടലുകളിൽ നിന്നുള്ള സർവിസുകളുടെ കുറഞ്ഞ നിരക്ക് മൂന്നു റിയാൽ ആയിരിക്കും. മൊത്തം 600 ടാക്സികൾ ഒാടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇൗ എണ്ണം തികയാത്ത പക്ഷം മറ്റു ടാക്സി ഡ്രൈവറുമായി സഹകരിച്ച് കുറവ് നികത്തും. ആദ്യഘട്ടത്തിൽ 150 ടാക്സികളാണ് ഉള്ളത്. ഇതിൽ 113 എണ്ണത്തിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായും അൽഹൂത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.