ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഒ​മാ​നി​ലെ​ത്തി

മ​സ്​​ക​ത്ത്​: ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റും ഫ​ല​സ്​​തീ​ൻ ലി​ബ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി.
സ​ന്ദ​ർ​ശ​ന​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദു​മാ​യും അ​ബ്ബാ​സ്​ ച​ർ​ച്ച ന​ട​ത്തും. മ​സ്​​ക​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​നെ സ​യ്യി​ദ്​ ശി​ഹാ​ബ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദ്, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല, ഒ​മാ​നി​ലെ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ത​യ്​​സീ​ർ അ​ലി ഫ​ർ​ഹ​ത്ത്, എം​ബ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. ഫ​ത്താ​ഹ്​ വി​ഭാ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി​ബ്രീ​ൽ റ​ജ​ബ്, സി​വി​ൽ അ​ഫെ​യേ​ഴ്​​സ്​ മ​ന്ത്രി ഹു​സൈ​ൻ അ​ൽ ശൈ​ഖ് തു​ട​ങ്ങി​യ​വ​രും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​ന്​ ഒ​പ്പം എ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Mahmood Abbas Visit, Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.