അമിറാത്ത് കെ.എം.സി.സിയും ഇസ്ലാക് ദഅ്വ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ പ്രചാരണ പോസ്റ്ററുകൾ പുറത്തിറക്കിയപ്പോൾ
മദീന പാഷന് 2023: അഹ്മദ് കബീര്‍ ബാഖവി പങ്കെടുക്കും
മസ്കത്ത്: ആമിറാത്ത് കെ.എം.സി.സിയും ഇസ്ലാക് ദഅ്വ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ ഹാഫിസ് കബീര്‍ ബാഖവി പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് 4.30 മുതല്‍ ആമിറാത്ത് മുനിസിപ്പാലിറ്റി ഓഫിസിന് സമീപം ഇബ്രീസ് ഹാളിലായിരിക്കും പരിപാടി. കെ.എം.സി.സി, എസ്.ഐ.സി കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും. മൗലീദ് സദസ്സ്, വിദ്യാര്‍ഥി ഫെസ്റ്റ്, ഫ്ലവര്‍ ഷോ, ദഫ് ആൻഡ് സ്കൗട്ട് പ്രദര്‍ശനം, ഇശല്‍ വിരുന്ന്, ബുര്‍ദ മജ്ലിസ്, മീലാദ് പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. പരിപാടിയുടെ പ്രചാരണ പോസ്റ്ററുകൾ സംഘാടകൾ കഴിഞ്ഞ ദിവസം പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.