മബേല ഇന്ത്യന്‍ സ്കൂളില്‍ നടന്ന ബിരുദദാന ചടങ്ങിൽനിന്ന്
മബേല: മബേല ഇന്ത്യന്‍ സ്കൂളില്‍നിന്നും പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച് ഉന്നതപഠനത്തിനായി ചുവടുവെക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു. ഒമാന്‍ ഗോള്‍ഫ് അസോസിയേഷന് സെക്രട്ടറി ജനറലും ഒമാനിലെ കായിക യുവജനകാര്യ മന്ത്രാലയത്തിന്റെ മുന്‍ മാര്‍ക്കറ്റിങ് ഡയറക്ടറുമായ അഹ്മദ് ഫൈസല്‍ അല്‍ ജഹ്ദാമി മുഖ്യാതിഥിയായിരുന്നു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്മാന് സയ്യിദ് സല്മാന്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമാന്‍ രണ്ടാമത്തെ വീടാണെന്നും എല്ലായ്പ്പോഴും ഓർമയില്‍ ഒമാന്‍ ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അഹ്മദ് ഫൈസല്‍ അല്‍ ജഹ്ദാമി വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.
ഇന്ത്യയും ഒമാനുമായുള്ള വര്‍ഷങ്ങളായി തുടരുന്ന ശക്തമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്മാന് സയ്യിദ് സല്മാന് ധാർമിക മൂല്യങ്ങളുടെയും ലോകത്തോടുള്ള പ്രതിബദ്ധതയുടെയും പ്രാധാന്യവും, ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തരവാദിത്തത്തിന്റെയും സ്വഭാവത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും പ്രാധാന്യവും ആശംസപ്രസംഗത്തില്‍ സൂചിപ്പിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയും വിശിഷ്ട വ്യക്തിത്വങ്ങളും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.