ബുറൈമി: കളഞ്ഞുകിട്ടിയ 9000 റിയാൽ മലയാളി യുവാവ് പൊലീസ് സ്റ്റേഷനിൽ തിരികെ ഏൽപിച്ചു. അൽ െഎൻ മിൽക്ക് കമ്പനിയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി നിസാമാണ് മാതൃകയായത്. യാത്രക്കിടെ ബുറൈമി ഷാബിയ റോഡിൽ നിന്നാണ് നിസാമിന് പണമടങ്ങിയ പെട്ടി ലഭിക്കുന്നത്.
സ്റ്റേഷനിൽ പണം എത്തിച്ചപ്പോഴേക്കും ബുറൈമിയിലെ പ്രമുഖ ടെലിഫോൺ കാർഡ് വ്യാപാരികളായ ബ്ലൂ ടോപ് കമ്പനി ഉടമ പണം നഷ്ടപ്പെെട്ടന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് പണം ഉടമക്ക് കൈമാറി. നിസാമിെൻറ സത്യസന്ധതയെ റോയൽ ഒമാൻ പൊലീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.