സ്വകാര്യ ക്ലിനിക്കുകൾക്ക്​ നിബന്ധനകളോടെ പ്രവർത്തനാനുമതി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക്​ നിബന്ധനകളോടെ പ്രവർത്തനാനുമതി. കോവിഡ്​ പ്രതിരോധ പ ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിന ിക്കുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്​ ആരോഗ്യ മന്ത്രാലയം മാർച്ച്​ 22 മുതൽ പ്രാബല്യത്തിലാക്കിയ ഉത്തരവിലാ ണ്​ അയവുവരുത്തിയത്​.​

മാർച്ച്​ 22 വരെ നൽകിയ അപ്പോയിൻറ്​മ​െൻറുകൾക്കാണ്​ ചികിത്സ നൽകാവുന്നത്. പുതിയ കേസുകളിൽ മുൻകൂട്ടി അപ്പോയിൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രം രാവിലെ 11 മണി മുതൽ ഉച്ചക്ക്​ രണ്ടുമണി വരെ സേവനം നൽകാനാണ്​ അനുമതിയുള്ളത്. പ്ലാസ്​റ്റിക്​ സർജറി, ത്വക്​രോഗം, അമിത വണ്ണം തുടങ്ങി അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗങ്ങൾക്ക്​ പ്രവർത്തിക്കാൻ അനുമതിയില്ല. ഡ​െൻറൽ, ഡെർമെറ്റോളജി വിഭാഗങ്ങൾ​ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഡിസ്​പെൻസറി/സ്​പെഷലൈസഡ്​ ക്ലിനിക്ക്​ എന്നിവ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ആണ്​ പ്രവർത്തിക്കേണ്ടത്​.

ഫോണിലാണ്​ അപ്പോയിൻറ്​മ​െൻറ്​ എടുക്കേണ്ടത്​. ഫോൺ സംഭാഷണത്തിലൂടെ ആവശ്യകത മനസ്സിലാക്കി മാത്രമാണ്​ നേരിട്ട്​ വരാൻ നിർദേശിക്കാവൂ​. മറ്റുവിഭാഗങ്ങൾക്ക്​ പകുതി ഫീസ്​ ഇൗടാക്കി ഒാൺലൈനിൽ കൺസൽട്ടൻസി നൽകാവുന്നതാണ്​. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന്​ ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക്​ പ്രവേശിപ്പിക്കരുത്​ തുടങ്ങിയ നിബന്ധനകൾ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്​.

Tags:    
News Summary - kuwait-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.