ബിജിലി ബേബി
Posted On
date_range Updated On
date_range രണ്ടാഴ്ച മുമ്പ് ഒമാനിൽ എത്തിയ കൊല്ലം സ്വദേശിനി മരിച്ച നിലയിൽ
മസ്കത്ത്: കൊല്ലം കുളത്തുപുഴ സ്വദേശിനി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ബിജിലി ബേബിയെ (29) മസ്‌കത്ത് അസൈബയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ജോൺ കോശി ഒമാനിലെ പ്രമുഖ കമ്പനിയിൽ ഓട്ടോമോട്ടീവ് ഡിവിഷനിൽ ജീവനക്കാരനാണ്. രണ്ട് ആഴ്ച മുമ്പാണ് ബിജിലി ബേബി മസ്‌കത്തിൽ എത്തിയത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമേ ആയിട്ടുള്ളൂ. ഭൗതിക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.