ഒമാനിൽ 20 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മലയാളികൾക്ക്​ മോചനം

മസ്​കത്ത്​: കഴിഞ്ഞ 20 വർഷത്തിലധികമായി തടവ്​ ശിക്ഷ അനുഭവിച്ചുവരുന്ന മലയാളികൾക്ക്​ ഒമാൻ സെൻട്രൽ ജയിലിൽ നിന്ന്​ മോചനം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ്​ കുമാർ എന്നിവരെയാണ്​ വ്യാഴാഴ്​ച മോചിപ്പിച്ചത്​.

സിനാവ്​ സൂഖിൽ രണ്ട്​ ഒമാനികൾ പാകിസ്​താൻകാരാൽ കൊല്ലപ്പെട്ട സംഭവത്തിലാണ്​ ഷാജഹാനെയും സന്തോഷ്​കുമാറിനെയും ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്​. ഇവർ ജോലി ചെയ്​തിരുന്ന കടകളിൽനിന്ന്​ കൊലപാതകത്തിന്​ ഉപ​േയാഗിച്ച ആയുധങ്ങൾ ക​െണ്ടത്തിയതിനെ തുടർന്നാണ്​ ഇരുവരും അറസ്​റ്റിലായത്​. സംഭവത്തിൽ നാല്​ പാകിസ്​താനികളെ വധശിക്ഷക്ക്​ വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്ന്​ കണ്ട്​ വെറുതെ വിടുകയും ചെയ്​തിരുന്നു. 

ഇവരുടെ മോചനത്തിനായി മസ്​കത്ത്​ ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകനായ ഹബീബ്​ തയ്യിലും ഏറെ നാളുകളായി പരിശ്രമിച്ചുവരുകയായിരുന്നു.വിവിധ കുറ്റങ്ങൾക്ക്​ ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്​, അലിക്കുട്ടി, നവാസ്​ എന്നീ മലയാളികളും മോചിതരായിട്ടുണ്ട്​. 

Tags:    
News Summary - kerlite free from jail in oman -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.