ഒമാനിൽ കായ്ച്ചുനിൽക്കുന്ന മാമ്പഴത്തോട്ടങ്ങളിലൊന്ന് -ചിത്രം: നൗജീസ് താനൂർ
സുഹാർ: പ്രവാസികൾ ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ മാവുകൾ കായ്ച്ചു. പ്രവാസികളുടെ നാട്ടോർമ്മയിൽനിന്ന് മാഞ്ഞുപോകാത്ത ചിത്രമാണ് വിളഞ്ഞുനിൽക്കുന്ന മാമ്പഴങ്ങൾ. ഏപ്രിൽ അവസാനത്തിലും മേയ് മാസത്തിലും സുൽത്താനേറ്റിലെ വഴിയോരത്തും കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തും ഒഴിഞ്ഞ തൊടിയിലും നിറയെ കാഴ്ചു നിൽക്കുന്ന മാവുകൾ കാണാം. ഒമാന്റെ വളക്കൂറുള്ള മണ്ണിൽ തഴച്ചു വളരുന്ന മാവുകളിൽ നിറയുന്ന മാങ്ങയും പ്രവാസികൾക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.
വിഷുവിന് കണിവെക്കുമ്പോൾ നിർബന്ധമാണ് പച്ചമാങ്ങ. വിഷുവിന് ഒമാനിലെ മലയാളി പ്രവാസികളിൽ അധികവും കണിക്കായി ഇവിടെ കായ്ച്ച മാങ്ങയാണ് ഉപയോഗിക്കുന്നത്. ഏക്കർ കണക്കിന് മാമ്പഴത്തോട്ടങ്ങൾ ഇവിടെയുണ്ട്. ഇവിടെനിന്ന് വിളവെടുക്കുന്ന മാങ്ങ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒമാന്റെ തനത് മാമ്പഴത്തിന് ജി.സി.സിരാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. പഴുത്ത മാമ്പഴത്തിന് മേയ്, ജൂൺ മാസങ്ങളിൽ ഒമാൻ വിപണിയിൽ നല്ല വിൽപന ലഭിക്കും. പരമ്പരാഗതമാർക്കറ്റിലും സൂഖിലെ പഴം പച്ചക്കറി കേന്ദ്രത്തിലും മാമ്പഴം ലഭ്യമാകും.
കേരളത്തിന്റെ നാട്ടിലെ പറമ്പിൽ കായ്ക്കുന്ന പോലെതന്നെ അധികം വലുതല്ലാത്തചെറിയ തരത്തിലുള്ള മാമ്പഴമാണ് ഇവിടെയുള്ളത്. സീസൺ ആകുന്നതോടെ പാതയോരത്തുനിന്നും മാമ്പഴം വാങ്ങിക്കാൻ കിട്ടും. ഒമാന്റെ പഴം പച്ചക്കറി മാർക്കറ്റിലും സൂപ്പർ മാർക്കറ്റുകളിലും ലോകത്തിലെ വിവിധ രാജ്യത്തിങ്ങളിലെ മധുരവും രുചിയും ഏറെയുള്ള പഴുത്ത വലിയ മാമ്പഴങ്ങൾ വാങ്ങിക്കാമെങ്കിലും, മാവിൽനിന്ന് പറിച്ചെടുത്ത, ചെറിയ മാമ്പഴത്തിന്റെ രുചി അത് വേറെ തന്നെയാണ്. വരും ദിവസങ്ങളിൽ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴ ഫെസ്റ്റുകളും മാമ്പഴ പ്രദർശനങ്ങളും നടക്കും.
1990ൽതന്നെ രാജ്യത്ത് മാവുകൾ വ്യാപമാക്കുന്നതിന് കാർഷിക മന്ത്രാലയം ശ്രമങ്ങൾ നടത്തുകയും ഇത് സംബന്ധമായി ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഉന്നത ഗുണനിലവാരമുള്ള 25 ഇനം മാവുകൾ ഒമാന്റെ മണ്ണിന് അനുയോജ്യമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ ഹൈൽ അൽ ഗാഫ് ഗ്രാമം മാങ്ങാ കൃഷിക്ക് ഏറെ പ്രശസ്തമാണ്. ഗ്രാമത്തിലെ പ്രധാന നാണ്യവിളയാണ് മാവ്. ഇവിടെ ഗുണമേന്മയുള്ളതും മധുരമുള്ളതുമായ മാങ്ങകൾ സുലഭമാണ്.
ഇവിടെയുള്ള ഗുണമേന്മയുള്ള പ്രധാന മാങ്ങയാണ് ലുംബ ഹംബ. ഇത് മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്. ലുംബ ഹംബ മാങ്ങകൾക്ക് ഒമാനി പ്രാദേശിക മാർക്കറ്റിൽ വൻ ഡിമാഡാണ്. ഗുണ മേന്മകൂടിയതിനാൽ വലിയ തോതിൽ ഈ ഇനം മാങ്ങ ജനങ്ങൾ ഉപയോഗിക്കുന്നു. പീച്ചസ്, സർസിബാരി, അൽ ബാബ്, അൽ ഹുകും, അൽ ഹാറ, അൽ വഗ്ല, കാംഫോർ, പെപ്പർ, ഹോഴ്സസ്, ഹിലാൽ എന്നിവയാണ് ഒമാനിൽ കണ്ടുവരുന്ന പ്രധാന ഇനം മാവുകൾ.ഒമാനിൽനിന്ന് വിളവെടുക്കുന്ന മാങ്ങ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
ഒമാന്റെ തനത് മാമ്പഴത്തിന് നല്ല ഡിമാന്റാണ്. ജി.സി.സി രാജ്യങ്ങളിൽ ഒമാന്റെ പാകമായ പഴുത്ത മാമ്പഴത്തിന് വിപണിയിൽ നല്ല വിൽപന ലഭിക്കും. നമ്മുടെ നാട്ടിലെ തൊടിയിൽ കായ്ക്കുന്ന മാങ്ങകൾ പോലെ തന്നെയാണ് ഇവിടുത്തെതും. അധികം വലുതല്ലാത്ത നാടൻ മാങ്ങകൾ. ചെറിയ തരത്തിലുള്ള മാമ്പഴം നഗരത്തിലെ പാതയോരത്ത് സീസൺ സമയത്ത് വാങ്ങിക്കാൻ കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.