ഇറാന്‍ വിസ  ഒരു മണിക്കൂറിനകം ലഭ്യമാകും

മസ്കത്ത്:  ഇറാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനികള്‍ക്ക് ഒരു മണിക്കൂറിനകം വിസ ലഭിക്കാവുന്ന വിധത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഇറാന്‍ എംബസി വക്താവ് അറിയിച്ചു. ഒമാനുമായുള്ള വാണിജ്യ നടപടികള്‍ വിപുലപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് വിസാ നടപടികള്‍ വേഗത്തിലാക്കിയത്. ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 15 ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അംബാസഡറുടെ ഡെപ്യൂട്ടിയായ മുഹമ്മദ് തൗതഞ്ചി അറിയിച്ചു. 
ഒമാനില്‍നിന്ന് നിരവധി പേരാണ് ഇറാനിലേക്ക് പോകുന്നത്. ഇതുവരെ മുപ്പതിനായിരത്തോളം വിസകളാണ് ഒമാനികള്‍ക്ക് ഇറാന്‍ എംബസിയില്‍നിന്ന് നല്‍കിയത്. 
വാണിജ്യ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും ചികിത്സക്കും തീര്‍ഥാടനത്തിനുമൊക്കെയായാണ് ഒമാനികള്‍ ഇറാനിലേക്ക് പോകുന്നത്. 
നേരത്തേ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നുമുതല്‍ രണ്ടു ദിവസം വരെ എടുത്തിരുന്നതായും മുഹമ്മദ് പറഞ്ഞു. കൂടുതല്‍ ഇറാനിയന്‍ കമ്പനികളും ഒമാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. ഇത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കാന്‍ കാരണമാകും. 
രണ്ട് ക്ളിനിക്കുകള്‍ ഇതിനകം തുറന്നുകഴിഞ്ഞു. ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ കാര്‍ അസംബ്ളിങ് യൂനിറ്റ് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് പറഞ്ഞു. 
 

Tags:    
News Summary - iran visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.